Wednesday, December 29, 2010

ഡിസംബര്‍ 2004...

ഓര്‍മ്മപ്പൂക്കളില്‍
മഞ്ഞു പൊഴിയുന്നുണ്ട്.

മരണം പോലെ
കറുത്ത പൂക്കളില്‍
മഞ്ഞുതുള്ളികള്‍
നിന്റെ പേരെഴുതുന്നു.

മൂന്നാംപക്കത്തിലും
കരക്കണയാതിരുന്ന നിന്റെ...

വിചിത്ര നാമത്തില്‍
ആര്‍ത്തലച്ചു വന്ന മരണം.
കര കവിഞ്ഞ ശവങ്ങള്‍,
ചിതറിയ വീടുകള്‍,
അലയുന്ന കുട്ടികള്‍,
ശപിച്ചു തുപ്പിയ
പാതി ജീവനായി ഞാനും..

ദുരിതം പെയ്തു
തീരാത്ത വര്‍ഷങ്ങള്‍..

കടലെടുത്തു പോയ
ആ റിസോർട്ടിന്നടുത്തു 
ഞാനിന്നലെ വീണ്ടും പോയി,
അവശേഷിപ്പുകളില്‍
ഒരു മെഴുകുതിരി വെച്ചു.

നിനക്ക് വേണ്ടി മാത്രമല്ല,
കടല്‍ മായ്ച്ചു കളഞ്ഞ
ജീവിതങ്ങള്‍ക്കെല്ലാം...

ഓര്‍മ്മപ്പൂക്കളില്‍
ഇപ്പോഴും
മഞ്ഞു പൊഴിയുന്നുണ്ട്...

30 comments:

  1. ഓര്‍മ്മപ്പൂക്കളില്‍
    ഇപ്പോഴും
    മഞ്ഞു പൊഴിയുന്നുന്ടു...

    ReplyDelete
  2. മഞ്ഞുതുള്ളികള്‍ നിന്‍റെ
    പേരെഴുതുന്നു..
    ഇഷ്ടപ്പെട്ടു.

    ReplyDelete
  3. കടല്‍ മായ്ച്ചു കളഞ്ഞ
    ജീവിതങ്ങള്‍ക്കെല്ലാം...

    ReplyDelete
  4. ഭീതി പേറുന്ന തണുപ്പ്, ഓര്മ.

    ReplyDelete
  5. ഓര്‍മ്മപ്പൂക്കളില്‍
    ഇപ്പോഴും
    മഞ്ഞു പൊഴിയുന്നുന്ടു...

    സുനാമിയുടെ ഓര്‍മ്മ നന്നായി.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  6. നന്നായി..കലാം...സുനാമിയെടുത്ത ജീവിതങ്ങള്‍ക്ക് ഈ കവിത സമര്‍പ്പിക്കുന്നു....

    ReplyDelete
  7. കൊള്ളാം കലാം.
    ഓർമ്മപ്പൂക്കളിൽ
    ഒത്തിരി മഞ്ഞുപൊഴിച്ചുതന്നതിന് നന്ദി.
    ഇനിയും ഒത്തിരിയൊത്തിരി പ്രതീക്ഷിക്കുന്നു.

    ReplyDelete
  8. നന്നായി..കലാം...സുനാമിയെടുത്ത ജീവിതങ്ങള്‍ക്ക് ഈ കവിത സമര്‍പ്പിക്കുന്നു....

    ReplyDelete
  9. സുനാമിയില്‍ കടലെടുത്ത എല്ലാ സഹോദരര്‍ക്കും വേണ്ടി വീണ്ടും പ്രാര്‍ത്ഥിക്കുന്നു..!

    കവിത നന്നായി ബോധിച്ചു ..!

    ReplyDelete
  10. സുനാമി നക്കിയെടുത്തുകൊണ്ട് പോയ ഒരുപാടു പേരുടെ ഓര്‍മ്മക്കടലില്‍ ഞാനും ഒരിറ്റു കണ്ണീര്‍ വീഴ്ത്താം...

    ReplyDelete
  11. പ്രകൃതിയുടെ .. ക്ഷോഭം അതിൽ പതിനായിരങ്ങൾ.. ഓർമ്മയായി ചിലർ അതിന്റെ ബാക്കിപത്രമായി ഇന്നും ജീവിക്കുന്നു... അവരെ ഓർമ്മപ്പെടുത്തിയ വരികൾ നന്നായി... അവർക്ക് വേണ്ടി പ്രാർഥിക്കാം..

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. sunamiye kurichu marannupoyittundayirunnu.orikkal koodi kavithayilude ormipichathinu Nandi.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. ആര്‍ത്തലച്ചു വന്ന ആ തിരമാലകള്‍ക്കിടയില്‍ നിന്നും ജീവന്റെ കരച്ചില്‍ ഇപ്പോഴും കേള്‍ക്കുന്ന പോലെ...

    ReplyDelete
  16. ഓർമ്മകളിൽ പഴയൊരു ഡിസംബർ....

    നന്നായെഴുതി, കലാം.

    ReplyDelete
  17. ഇത്രയെങ്കിലും ദയ അവരോട് നമ്മള്‍ കാണിക്കേണ്ടേ?നന്നായി കലാം, ഓര്‍മ്മിപ്പിച്ചതിന് നന്ദി

    ReplyDelete
  18. ഓർമ്മപ്പൂക്കളിൽ ഇപ്പോഴും
    കണ്ണീരു പെയ്യുന്നുണ്ട്..

    ReplyDelete
  19. സുനാമിയെ കുറിച്ചുള്ള ഈ ഓര്‍മ്മ നന്നായി.

    മരുപ്പൂക്കള്‍ ഇനിയുമൊരുപാട് വിടരട്ടെ.

    ReplyDelete
  20. ഒരു കഥപോലെ സുന്ദരമായ വരികള്‍.

    ReplyDelete
  21. ദുരിതം ദ്യോതിപ്പിക്കുന്ന ഡിസംബര്‍
    മരണം മണക്കുന്ന വരികള്‍

    ReplyDelete
  22. കലാം ഭായ്..
    താങ്കളുടെ ഫോണ്‍ നമ്പര്‍ ഒന്ന് മെയില്‍ അയക്കാമോ? ഖത്തര്‍ ബ്ലോഗ്‌ മീറ്റിനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു.
    എന്റെ മെയില്‍ ഐഡി shaisma@gmail.com

    ReplyDelete
  23. ഒരു നല്ല കവിയായിത്തീര്‍ന്ന കലാം ഭായിക്ക് അസൂയയുടെ രണ്ടു കുലപ്പൂക്കള്‍...

    ReplyDelete
  24. ഓര്‍മ്മപ്പൂക്കളില്‍
    ഇപ്പോഴും പെയ്യുന്ന മഞ്ഞിൻ കണം മനസ്സ് കുളിർപ്പിച്ചു. നന്ദി.

    satheeshharipad.blogspot.com

    ReplyDelete
  25. ഓര്‍മ്മപ്പൂക്കളില്‍ ഇപ്പോഴും
    കണ്ണീരു പെയ്യുന്നുണ്ട്...

    മരുപ്പൂക്കളുടെ സൗരഭ്യം അറിയാന്‍ ഏറെ വൈകി കലാം ഭായ്.നന്ദി നനവുള്ളീ വരികള്‍ക്ക്.വീണ്ടും വരാം.

    ReplyDelete
  26. നന്ദി, ഈ വഴി വന്നവര്‍ക്കെല്ലാം.

    കൂട്ടം വെബ്‌സൈറ്റില്‍ ഒരു സുഹൃത്തിന്റെ കമന്റ്‌.

    "മരണവും ശവങ്ങളും ശവം ചീയുന്ന ദുര്‍ഗന്ധവും ഇനിയും വിഷയമാവട്ടെ; നല്ല കവിതകള്‍ വിരിയട്ടെ ! എല്ലാ ഭാവുകങ്ങളും!"

    എങ്കില്‍,
    ഒരു ദുരന്തത്തെ ഓര്‍മ്മപെടുത്തിയതിനു മാപ്പ്.

    ReplyDelete
  27. യാസിർ പറഞ്ഞിരുന്നു നിങ്ങളെ കുറിച്ച്....ഞാൻ കുമ്പിടിയിൽ തന്നെ....വിശദമായി പിന്നെ വരാം
    http://alifkumbidi.blogspot.com/2011/02/blog-post_23.html

    ReplyDelete
  28. നന്ദി, രവികുമാര്‍.

    അലിഫ്, നന്ദി.
    'കൂട്ട'ത്തില്‍ വെച്ച് കണ്ടിട്ടുണ്ട്.

    ReplyDelete
  29. നന്നായി എഴുതി
    ആശംസകള്‍

    ReplyDelete