Monday, October 25, 2010

കവിയേ.. ശവമേ..


നീ എന്നും ഒറ്റക്കായിരുന്നു,
ആരോരുമില്ലാത്തവന്‍,
തെരുവ് തെണ്ടി,
പിച്ചക്കാരന്‍.

നീ ജീവിച്ചിരുന്നപ്പോള്‍ തന്നെ
ഞങ്ങളിത് പറഞ്ഞു.
അപ്പോള്‍ നീ,
കവിത കാര്‍ക്കിച്ചു തുപ്പി,
ഞങ്ങളെ പൊള്ളിച്ചു.

ഇപ്പോഴിതാ നിന്റെ
ശവത്തെ പോലും
ഞങ്ങള്‍ ഒറ്റക്കുകിടത്തിയിരിക്കുന്നു.

ചോദിക്കാനും പറയാനും
ആരുമില്ലാത്തവന്‍ എന്ന്,
റീത്തും വെച്ചു.

അക്ഷരങ്ങള്‍ ഉറുമ്പരിക്കുന്ന
നിന്റെ കറുത്ത ചുണ്ടു കണ്ടു,
ആര്‍ത്തു ചിരിക്കാതെ വയ്യ...

നിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്തു,
ആ പൂവ് ഞങ്ങളെടുത്തു.
കറുപ്പ് പടര്‍ന്നൊരു
രക്തപുഷ്പം നാളെ
വിപണിയിലിറങ്ങും.

ഇനി കൈകള്‍ കഴുകട്ടെ,
നിന്റെ മാംസം പാകമായെന്നു
അറിയിപ്പ് വന്നിരിക്കുന്നു.
വിശന്നിട്ടു വയ്യ...

24 comments:

 1. ഇനി കൈകള്‍ കഴുകട്ടെ,
  നിന്റെ മാംസം പാകമായെന്നു
  അറിയിപ്പ് വന്നിരിക്കുന്നു.
  വിശന്നിട്ടു വയ്യ...

  ReplyDelete
 2. ഔപചാരികമായി
  ഇന്നു
  ഞാനൊരിക്കല്‍ കൂടി
  മരിക്കുന്നു...

  ReplyDelete
 3. സല്യൂട്ട്, കലാം.
  നമുക്കിതാണു ഒരു കവിയോടു ചെയ്യാനുള്ളത്.

  ReplyDelete
 4. നീ ജീവിച്ചിരുന്നപ്പോള്‍ തന്നെ
  ഞങ്ങളിത് പറഞ്ഞു.
  അപ്പോള്‍, നീ,
  കവിത കാര്‍ക്കിച്ചു തുപ്പി,
  ഞങ്ങളെ പൊള്ളിച്ചു.

  ReplyDelete
 5. അവസാന വരികൾ ശെരിക്കും ബോധിച്ചു.

  ReplyDelete
 6. "ചോദിക്കാനും പറയാനും ആരുമില്ലാത്തവന്‍"

  ചാവുമ്പോള്‍ എല്ലാരുടെം കാര്യം ഇത് തന്നെ...

  ReplyDelete
 7. നീ അന്നത്തിനായി കൈ നീട്ടി
  ഞങ്ങള്‍ കല്ലിനാല്‍ നെറ്റിയില്‍ കുങ്കുമ കുറി വരച്ചു തന്നു
  നീ വീണ്ടും കൈ നീട്ടി
  ഞങ്ങള്‍ തുപ്പല് കൊണ്ട് നിന്റെ മുഖത്ത്‌
  ഭൂപടം വരച്ചു
  നീ തിരിഞ്ഞു നടന്നു
  അപ്പോള്‍ ഞങ്ങള്‍ നിന്നെ പടിയടച് പിണ്ഡം വെച്ചു
  ................................................................
  ............................................................
  ഇനി ഞങ്ങള്‍ നിനക്ക് വേണ്ടി കരയാന്‍
  കണ്ണും കണ്ണീരും തിരയട്ടെ ...
  ഒപ്പം നിന്നെ കുറിച്ച പറയാന്‍
  രണട് നല്ല വാക്കുകളും ...............

  ReplyDelete
 8. വി.ജെ.ടി ഹാളില്‍ ഒറ്റയ്ക്ക് കിടക്കുന്ന അയ്യാപ്പാനെ കണ്ടു. നെഞ്ചില്‍ ഒന്നല്ല ഒരായിരം ചുവന്ന കാട്ടുപൂക്കള്‍.....

  ReplyDelete
 9. മനസ്സിന്റെ എല്ലാ പ്രയാസങ്ങളും വളരെ ഭംഗിയായി ഇതില്പരം എങ്ങിനെ അവതരിപ്പിക്കാന്‍.

  ReplyDelete
 10. വായനകള്‍ക്ക് നന്ദി.
  കവിത വിട്ടു കഥയിലേക്ക്‌ തിരിയാന്‍ തുടങ്ങിയതാണ്.
  മനസ്സിലുള്ള ഒരു കഥ എഴുതാന്‍ മടിച്ചു മടിച്ചു നില്‍ക്കുന്നു...

  ഈ കവിത പക്ഷെ, എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.

  ReplyDelete
 11. നിന്റെ നെഞ്ചിന്‍ കൂട് തകര്‍ത്തു,
  ആ പൂവ് ഞങ്ങളെടുത്തു.
  കറുപ്പ് പടര്‍ന്നൊരു
  രക്തപുഷ്പം നാളെ
  വിപണിയിലിറങ്ങും.

  ReplyDelete
 12. ഇനി കൈകള്‍ കഴുകട്ടെ,
  നിന്റെ മാംസം പാകമായെന്നു
  അറിയിപ്പ് വന്നിരിക്കുന്നു.
  വിശന്നിട്ടു വയ്യ..
  ..........


  കലാം........ പറയേണ്ടതെല്ലാം അങ്ങ് പറഞ്ഞു

  ReplyDelete
 13. "കവിത വിട്ടു കഥയിലേക്ക്‌ തിരിയാന്‍ തുടങ്ങിയതാണ്."

  കഥയിലേക്ക് തിരിഞ്ഞോളൂ.....കവിത വിട്ടിട്ടു വേണ്ട...
  വായിക്കാന്‍ ആളുണ്ട്...

  ReplyDelete
 14. അയ്യപ്പന്‍...
  തെരുവിലെ നിശബ്ദതയില്‍
  നമ്മോടു പറഞ്ഞ വരികള്‍
  മാത്രം നാം കേട്ടു.
  പറയാതെ വിട്ട വരികള്‍
  ആ ഇരുട്ടിലിപ്പോഴും ബാക്കി!

  ReplyDelete
 15. അയ്യപ്പ്നാശാന്‍ എന്നും ഒരു നെരിപ്പോട് തന്നെ..
  കവിത വളരെ ഉചിതം ..

  ReplyDelete
 16. അയ്യപ്പനും വേട്ടക്കാരായ നമ്മളും, അല്ലെ

  ReplyDelete
 17. നന്ദി പറയാതിരിക്കുന്നതെങ്ങിനെ!

  ReplyDelete
 18. കവിത നന്നായി.
  പക്ഷേ ‘മരിച്ച’ അയ്യപ്പനെ എല്ലാ‍വരും ‘കൊണ്ടാടുന്നത്’ വിചിത്രം!

  ReplyDelete
 19. avasaanathe varikal manassil koluthi valikunnu,vallaatha vedana.

  ReplyDelete
 20. Hello,

  My Name is Ramadas, Working with D C Books as Sr.Assistant editor.
  D C Books going to publish a collection of poems from different blogs.

  We would like include your below mentioned poems in this collection.

  1.Veruppinte Vilaveduppu

  I request you to give the permission.


  Regards
  R.Ramadas
  DC Books
  GS Street
  Kottayam
  9946109628

  ReplyDelete
 21. കാണാന്‍ വൈകി. മാതൃകായോഗ്യമായ ജീവിതമായിരുന്നു കവിയുടേത് എന്നൊന്നും ധരിക്കുന്നില്ലെങ്കിലും ആ ഒറ്റപ്പെടലില്‍ ഞാനും സഹതപിച്ചിരുന്നു. ആ അക്ഷര ജ്വാലകളെ സ്നേഹിച്ചിരുന്നു.

  അവസാന വരികള്‍ ശരിക്കും പൊള്ളി!

  ReplyDelete
 22. അനില്‍കുമാര്‍,
  വായനക്ക് നന്ദി.
  കൊണ്ടാടിയില്ലെങ്കിലും അവമതിയെ അവഗണിക്കാന്‍ കഴിഞ്ഞില്ല..

  സുജിത്, നന്ദി.
  വേദനിപ്പിച്ചതില്‍ സന്തോഷിക്കുന്നില്ല.

  രാംദാസ്,
  'നാലാമിടം' പുസ്തകം ഇറങ്ങിയത്‌ അറിഞ്ഞു.
  കയ്യില്‍ കിട്ടിയിട്ടില്ല.
  സന്തോഷമുണ്ട്, ഒപ്പം നന്ദിയും.

  ശ്രദ്ധേയന്‍,
  ഈ വഴിയില്‍ നമ്മള്‍ കാണുന്നത് ആദ്യമായാണെന്ന് തോന്നുന്നു. നന്ദി.
  തുടര്‍ന്നും കാണാമെന്നു കരുതുന്നു.

  അയ്യപ്പന്‍റെ ജീവിതമല്ല, ആ മരണം തന്നെയാണ് ഈ കവിതയ്ക്ക് കാരണം.

  വൈകിപ്പോയ നന്ടികള്‍ക്ക് ക്ഷമാപണം.

  ReplyDelete