Tuesday, March 1, 2011

ആന, ഒരു വീട്ടുമൃഗമല്ല!

മന്ദം മന്ദം വീശി
സുഖം പകരുന്ന
വലിയ ചെവികളാണ്
ഭീമാകാരമായ ശരീരത്തെ
കണ്ണില്‍ നിന്നും മറച്ചു പിടിക്കുന്നത്‌.

അരയാല്‍ തണലിലെ
പനയോല നിറവില്‍
വയര്‍ പണിയെടുക്കുമ്പോഴാണ്‌
തലച്ചോറിലേക്കുള്ള വൈദ്യുതി
വിച്ഛേദിക്കപ്പെടുന്നത്.

പഴുത്ത മുറിവില്‍
കൊളുത്തി വലിക്കുമ്പോഴും
ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്
താളത്തില്‍ നടക്കുന്നത്. ‍

എങ്കിലും,
ജടപിടിച്ച ഓര്‍മ്മകളുടെ മറവില്‍
ആഴങ്ങളിലുണങ്ങാത്ത മുറിവ് പോല്‍
ഒരു കാട് ഉറങ്ങാതിരിപ്പുണ്ട്.

സ്വാതന്ത്ര്യം ഘോഷിച്ച്
പുളഞ്ഞൊഴുകുന്ന കാട്ടാറില്‍
തിമിര്‍ത്താടിയ കുറുമ്പ്.
വന്യ സിംഹാസനങ്ങളെ
വിറ കൊള്ളിച്ച ചിന്നംവിളി.
വടവൃക്ഷങ്ങളെ കടപുഴക്കിയ
കറുമ്പന്റെ കരുത്ത്.

കടന്നല്‍ കൂട്ടിലേക്കൊരു
കല്ലുപോല്‍
ആത്മ ബോധത്തിലേക്കൊരു
തീപ്പൊരി മതി
കരുത്തിന്റെ പര്‍വ്വതങ്ങള്‍
ഉണര്‍ന്നെണീക്കും!

പതിറ്റാണ്ടുകളുടെ
ചങ്ങലകെട്ടുകള്‍ പൊടിഞ്ഞടിയും!
ഏകാധിപത്യത്തിന്റെ
തോട്ടിക്കൈകള്‍ പറിച്ചെറിയും!
സ്വാതന്ത്ര്യത്തിന്റെ
മുല്ലപ്പൂമണം പറന്നിറങ്ങും!

മുറിവേറ്റവരുടെ
ചരിത്രം കുറിക്കുമ്പോള്‍,
ചരിത്രത്തിനും മുറിവേറ്റേക്കാം!

കരുതിയിരിക്കുക,
ആന, ഒരു വീട്ടുമൃഗമല്ല തന്നെ!ഈ കവിതയുടെ ഒരു Edited version ബൂലോക കവിതയില്‍ ഉണ്ട്.
Edited by Naseer Kadikkad.

35 comments:

 1. മുറിവേറ്റവരുടെ
  ചരിത്രം കുറിക്കുമ്പോള്‍,
  ചരിത്രത്തിനും മുറിവേറ്റേക്കാം!

  ReplyDelete
 2. ഗതിനാ വെടി ജാണ്ടിയുടെ വഹ....

  ReplyDelete
 3. നമ്മുടെ മനുഷ്യത്വംകണ്ടു പലപ്പോഴും സഹികെട്ടു തന്റെ മൃഗീയത ഉണരുന്നതുകൊണ്ടാണ് ആന നമ്മെ മുറിവേല്‍പ്പിക്കുന്നത്!

  ReplyDelete
 4. ആനയെ പോലെ ശക്തമായ കവിത.

  സ്വത്വത്തെ തിരിച്ചറിയുന്ന ഏതൊരു സമൂഹവും വിപ്ലവാവേശം കൊള്ളുമെന്നത് അനുഭവസാക്ഷ്യം, അവിടെ പരക്കുന്ന മുല്ലപ്പൂമണം എകാധിപതികളെ തൂത്തെറിയുമെന്നതും സത്യം!

  //കരുതിയിരിക്കുക,
  ആന, ഒരു വീട്ടുമൃഗമല്ല തന്നെ!//

  ഈ ഓര്‍മപ്പെടുത്തലിന് അഭിവാദ്യങ്ങള്‍.

  ReplyDelete
 5. മുറിവേറ്റവരുടെ
  ചരിത്രം കുറിക്കുമ്പോള്‍,
  ചരിത്രത്തിനും മുറിവേറ്റേക്കാം!

  ഉള്ളിലേക്ക് നൂഴ്നിറങ്ങുന്ന വരികള്‍.. ആശംസകള്‍

  ReplyDelete
 6. പഴുത്ത മുറിവില്‍
  കൊളുത്തി വലിക്കുമ്പോഴും,
  ചങ്ങലക്കിലുക്കം ആസ്വദിച്ചാണ്,
  താളത്തില്‍ നടക്കുന്നത്

  കരുതിയിരിക്കുക...
  ഇന്നിനെ കുടഞ്ഞെടുത്ത വരികള്‍.
  ആന ചിത്രം സ്വന്തം സൃഷ്ടിയാണോ?
  നന്നായിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
 7. ചാണ്ടീ,
  ഇസ്മയില്‍,
  നന്ദി.

  ശ്രദ്ധേയന്‍, നന്ദി.
  വര്‍ത്തമാന അനുഭവങ്ങള്‍ നമുക്ക് കാണിച്ചു തന്നു കൊണ്ടിരിക്കുന്നത്, അത് തന്നെയാണ്.
  വിപ്ലവങ്ങള്‍ സംഭവിക്കുന്നതാണ്, കാലം പഴുത്തു നില്‍ക്കുമ്പോള്‍!

  രാമചന്ദ്രന്‍,
  ഷബീര്‍,
  ജിത്തു,
  നന്ദി.

  രാംജി,നന്ദി.
  ഗൂഗിളില്‍ നിന്നും പൊക്കിയ രണ്ടു ചിത്രങ്ങള്‍, (ഈജിപ്തിലെ തെഹ്രീര്‍ ചതുരവും, പിന്നെ ഒരു ആനയുടെ ചിത്രവും) ഫോട്ടോഷോപ്പില്‍ സ്ക്രീന്‍ ബ്ലെന്ഡ് ചെയ്തതാണ്. ഈ കവിതയ്ക്ക് അങ്ങിനെ ഒരു ചിത്രം വേണമെന്ന് തോന്നി.

  ReplyDelete
 8. >>ഒരു കാട് ഉറങ്ങാതിരിപ്പുണ്ട്.<<


  ആശംസകൾ

  ReplyDelete
 9. മുറിവേറ്റവരുടെ
  ചരിത്രം കുറിക്കുമ്പോള്‍,
  ചരിത്രത്തിനും മുറിവേറ്റേക്കാം!
  നല്ല വരികൾ കരുതിയിരിക്കുക അവർക്കും ആഗ്രഹമുണ്ട് സ്വാതന്ത്ര്യത്തിൽ മതി മർക്കാൻ...ആശംസകൾ

  ReplyDelete
 10. എന്തൊക്കെ പറഞ്ഞാലും എനിക്കീ സാധനത്തിനെ പേടിയാ...

  ReplyDelete
 11. ജടപിടിച്ച ഓര്‍മ്മകളുടെ മറവില്‍,
  ആഴങ്ങളിലുണങ്ങാത്ത മുറിവ് പോല്‍,
  ഒരു കാട് ഉറങ്ങാതിരിപ്പുണ്ട്...

  ഒരിക്കലെങ്കിലും ഒരു തിരിച്ചുപോക്ക്‌ ആ വലിയ മൃഗവും സ്വപ്നം കാണുന്നുണ്ടാകും!

  'അത്മബോധത്തിലെക്കുള്ള തീപ്പൊരി...' കാലിക സംഘര്‍ഷങ്ങളെ ലളിതമായി ചേര്‍ത്തെഴുതിയത്‌ നന്നായി!

  ReplyDelete
 12. കവിതയുടെയും, ചിത്രത്തിന്റെയും സ്ക്രീൻ ബ്ളെൻഡ് മനോഹരമായി സംയോജിച്ചിരിക്കുന്നു!
  നല്ല കവിതയ്ക്ക് ആശംസകൾ!

  ReplyDelete
 13. ആന, ഒരു വീട്ടുമൃഗമല്ല ....

  good work

  congrats

  ReplyDelete
 14. നല്ല കവിത.
  ആസ്വദിച്ചു വായിച്ചു.

  ReplyDelete
 15. മുറിവേറ്റവരുടെ
  ചരിത്രം കുറിക്കുമ്പോള്‍,
  ചരിത്രത്തിനും മുറിവേറ്റേക്കാം!

  great!

  ReplyDelete
 16. എനിക്കും ആനയെ പേടിയാ.

  ReplyDelete
 17. ഹംറ്റി ടംറ്റി എന്നൊരു ആന ക്കഥ വായിക്കാന്‍ ഇടയായി.
  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പുസ്തകം ആണത്
  ആനയുടെ മനസിലെ ചിന്തകള്‍
  സ്വാഭാവികമായ പ്രതികാരങ്ങള്‍..
  കാട്ടില്‍ നിന്നും നാട്ടില്‍ എത്ത പെട്ടപ്പോള്‍ അവന്‍ അനുഭവിക്കുന്ന എണ്ണമില്ലാത്ത പീഡനങ്ങള്‍ .
  അതീവ ബുദ്ധിമാന്‍ ആയിട്ട് പോലും ചെന്ന് ചാടുന്ന അബദ്ധങ്ങള്‍
  മുറിവിലെ പഴുപ്പ് ,വേദന
  വേട്ടക്കാരുടെ അഹന്ത ,കൌശലം ,അത്യാര്‍ത്തി
  ആനക്കൊമ്പിനോടുള്ള ആഗ്രഹം കൊണ്ട് പിടഞ്ഞു വീഴുന്ന അനേകം കൂട്ടുകാരുടെ കണ്ണീരു നിറഞ്ഞ കഥകള്‍
  തല ഉയര്‍ത്തി നില്‍ക്കുന്ന ആ ഗംഭീര മൃഗത്തിനെ
  ആഴത്തില്‍ മനസിലാക്കാന്‍ ആ പുസ്തകം സാഹയിച്ചു ..
  കവിത നന്നായി ഇഷ്ട്ടമായി
  കവിത പോലെ തന്നെ ആ ചിത്രവും
  മനോഹരം കലാം
  വളരെ ഹൃദയ സ്പര്‍ശി ആയി എഴുതിയിരിക്കുന്നു

  ReplyDelete
 18. മനുഷ്യന്റെ സന്തോഷത്തിനു വേണ്ടി ആനയോട് എന്തൊക്കെ ക്രൂരതകള്‍ കാട്ടുന്നു നമ്മള്‍. നന്നായി കവിത.

  ReplyDelete
 19. nikukechery,
  ഉമ്മു അമ്മാര്‍,
  റിയാസ് (മിഴിനീര്‍ത്തുള്ളി),
  റഷീദ്‌ കോട്ടപ്പാടം,
  രഞ്ജിത്ത്,
  രാജേഷ്‌ ചിത്തിര,
  ജയേട്ടന്‍,
  പകല്‍കിനാവന്‍,
  ~ex-pravasini*,
  ഇന്ദു ചേച്ചി,
  കനലുകള്‍,

  ഈ കവിത പലരും പലവിധം വായിച്ചു. അത് വായനക്കാരന്റെ സ്വാതന്ത്ര്യമാണ്. പലപ്പോഴും കവിയുടെ പരാജയവും.
  ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്നു കൊണ്ടിരിക്കുന്ന ജനകീയ മുന്നേറ്റങ്ങള്‍ തന്നെയാണ് ഈ കവിതയ്ക്ക് പ്രചോദനം.
  ഒരിക്കലും ഉണരില്ലെന്നു കരുതിയ ജനതകള്‍, പതിറ്റാണ്ടുകളുടെ അടിമത്തതിനു ശേഷം ഒരു സുപ്രഭാതത്തില്‍, സ്വന്തം ശക്തി തിരിച്ചറിയുന്നതും ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു ഉണര്ന്നെനീക്കുന്നതും ഫലപ്രദമായി സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്നതും ഏറെ അത്ഭുതപ്പെടുത്തുന്ന ഇന്നിന്റെ യാഥാര്‍ത്ഥ്യം ആണ്.
  അതെ കുറിച്ച് ഇങ്ങിനെയേ പറയാന്‍ കഴിഞ്ഞുളളൂ..

  എല്ലാ വായനകള്‍ക്കും നന്ദി.

  ReplyDelete
 20. എല്ലവരില്ലും ഒരു ആന ഉറങ്ങി കിടപ്പുണ്ട്.എപ്പോള്‍ അത് ഉണരുമോ അപ്പോള്‍ അവന്റെ ഉള്ളില്‍ വിപ്ലവം തുടങ്ങും. ആശംസകള്‍....

  ReplyDelete
 21. ജടപിടിച്ച ഓര്‍മ്മകളുടെ മറവില്‍
  ആഴങ്ങളിലുണങ്ങാത്ത മുറിവ് പോല്‍
  ഒരു കാട് ഉറങ്ങാതിരിപ്പുണ്ട്.

  മുറിവേറ്റവരുടെ
  ചരിത്രം കുറിക്കുമ്പോള്‍,
  ചരിത്രത്തിനും മുറിവേറ്റേക്കാം!

  ഈ വരികള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു ...

  കാട്ടാനയെ നാട്ടാനയാക്കിയെടുക്കുന്ന കോടനാട്ടെ ആന പരിശീലന കേന്ദ്രത്തിനടുത്താണ് എന്റെ വീട് . അതുകൊണ്ടാവാം ഈ വരികളോട് ഇത്ര മമത.

  ReplyDelete
 22. nannayittundu....... aashamsakal.......

  ReplyDelete
 23. സ്വലാഹ്,
  comiccola / കോമിക്കോള,
  sankalpangal,
  സുനില്‍ ‍‍‍പെരുമ്പാവൂര്‍,
  jayarajmurukkumpuzha,

  ഒരു വൈകിയ നന്ദി.

  ശ്രീകുമാര്‍ കരിയാട്‌,
  സഹ്യന്റെ മകനെ ഓര്‍മ്മിപ്പിച്ചതില്‍ ക്ഷമിക്കുക.
  ഞാന്‍ ഉദ്ദേശിച്ചത് മറ്റൊന്നാണ്. നന്ദി.

  ReplyDelete
 24. ജടപിടിച്ച ഓര്‍മ്മകളുടെ മറവില്‍,
  ആഴങ്ങളിലുണങ്ങാത്ത മുറിവ് പോല്‍,
  ഒരു കാട് ഉറങ്ങാതിരിപ്പുണ്ട്...

  ee varikal eshtamaayi.

  ReplyDelete
 25. ചരിത്രം ഒരിക്കലും സ്വയം ഉണ്ടാകുന്നില്ല ...

  അത്
  മാനവ സൃഷ്ട്ടിയാണ് ...

  ReplyDelete
 26. ഓരോ വര്‍ഷവും എത്ര എത്ര മരണങ്ങള്‍ ആന മൂലം..ആഘോഷങ്ങളില്‍ നിന്നും മാറ്റി മാറ്റി നിര്‍ത്തുന്നത് തന്നെ നല്ലത്..കവിത അസ്സലായി......

  ReplyDelete
 27. കരുതിയിരിക്കുക, കാല്‍ചങ്ങലയുടെ സംഗീതം സംഗീതമല്ലെന്ന് തിര്‍ച്ചറിയുന്ന ദിനം വരിക തന്നെ ചെയ്യും......
  നിങ്ങളുടെ മാപിനികള്‍ക്ക് അളാക്കാനാകാത്തവിദ്ധാം ഊഷ്മാവ് ഉയരുകയും അത് പൊട്ടിത്തെറിക്കുകയും ചെയ്യും....

  ReplyDelete
 28. പതിറ്റാണ്ടുകളുടെ
  ചങ്ങലകെട്ടുകള്‍ പൊടിഞ്ഞടിയും!
  ഏകാധിപത്യത്തിന്റെ
  തോട്ടിക്കൈകള്‍ പറിച്ചെറിയും!
  സ്വാതന്ത്ര്യത്തിന്റെ
  മുല്ലപ്പൂമണം പറന്നിറങ്ങും!

  നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 29. Assalamu Alaikum Wa Rahmathullah,

  ഈജിപ്തിനെ കുറിച്ച് വായിച്ചു...

  ആന ഇപ്പൊ എന്തായി?

  Ramadaan Mubarak
  Rashid Khaleel Rahman

  ReplyDelete