Tuesday, February 21, 2012

സ്ട്രോബെറിയുടെ മധുരം


രാവിലെ കടയിലേക്ക് ഇറങ്ങാന്‍ നേരത്താണ്, വടക്കേപുറത്തുള്ള ഇടുങ്ങിയ മുറിയിലേക്ക് അയാള്‍ ചെന്ന് നോക്കിയത്.
കട്ടിലില്‍ ഒരു മൂലയില്‍ അമ്മ കൂനിപ്പിടിച്ചിരിക്കുന്നു. മുഖം കേറ്റി, എന്തൊക്കെയോ പിറുപിറുത്തു കൊണ്ട്.
മുറിയില്‍ മൂത്രത്തിന്റെ രൂക്ഷമായ ഗന്ധം.
"നാശം, വീണ്ടും കിടക്കേല് മൂത്രമൊഴിച്ചാ... തള്ളേ, നിങ്ങള്ക്ക് ആ ബാത്‌റൂമില്‍ പോയി ഒഴിച്ച് കൂടെ, രണ്ടടി നടന്ന പോരെ,
എത്ര തവണ പറഞ്ഞതാണ്. വെറുതെ ഞങ്ങളെ കഷ്ടപ്പെടുത്താന്‍ വേണ്ടി ഓരോന്ന് ചെയ്യും." അയാള്‍ ഒച്ചയിട്ടു.

അവര്‍ കട്ടിലിന്റെ മൂലയിലേക്ക് ഒന്ന് കൂടി ഉള്‍വലിഞ്ഞു. പിറുപിറുക്കല്‍ ഉച്ചത്തിലായി.
"ഈ പണ്ടാരക്കാലന്‍, എന്നെ തല്ലാന്‍ വരുന്നു.."
"എത്ര കഷ്ടപ്പെട്ട് വളര്ത്തീതാ ഞാനവനെ "
"ഈശ്വരാ... ഇവിടെ കിടത്തി കഷ്ടപ്പെടുത്താതെ എന്നെയങ്ങ് വിളിച്ചൂടെ..?"

"അതിനു പകരമായിട്ടായിരിക്കും ഞങ്ങളെയിട്ടു കഷ്ടപ്പെടുത്തുന്നത്, അല്ലെ?" അയാള്‍ വീണ്ടും ഒച്ചയിട്ടു.
"ഇനി അവളുടെ വായിലിരി‍ക്കുന്നത് കൂടി ഞാന്‍ കേള്‍ക്കണം..."
"പോയി കുളിക്കു തള്ളേ, കുളിച്ചിട്ടു ഭക്ഷണം കഴിച്ചാല്‍ മതി." അയാള്‍ അവരെ കട്ടിലില്‍ നിന്നും ബലമായി താഴെ ഇറക്കി.
അവര്‍ പ്രാകി കൊണ്ടു പുറത്തെ കുളിമുറിയിലേക്ക് നടന്നു.

അയാള്‍ കിടക്കവിരിപ്പുകള്‍ അലക്കുകല്ലില്‍ വെച്ചു. കിടക്കയെടുത്തു വെയിലത്തിട്ടു.
അവളോട്‌ വിളിച്ചു പറഞ്ഞിട്ട് കടയിലേക്ക് പുറപ്പെട്ടു.

* * *

"സ്ട്രോബെറി എന്താ വില ?"
"കാല്‍ കിലോ എന്പതു "
"വില പിന്നേം കൂടിയാ?"
"പുറത്തു നിന്നും വരുന്നതല്ലേ, അവിടെ ഇപ്പോള്‍ സീസണ്‍ കഴിയാറായിട്ടുണ്ടാവും."
അടുത്ത സ്കൂളിലെ ടീച്ചര്‍ ആണ്. സ്കൂള്‍ വിട്ടു പോവുമ്പോള്‍ ഇടയ്ക്കു അയാളുടെ കടയില്‍ നിന്നും പഴങ്ങള്‍ വാങ്ങാറുണ്ട്.
അയാള്‍ ഒരു പാക്കറ്റ് സ്ട്രോബെറി എടുത്തു അവരുടെ കയ്യില്‍ കൊടുത്തു.
അവര്‍ അത് തുറന്നു സസൂക്ഷ്മം നോക്കി.
അതില്‍ നിന്നും ഒന്നെടുത്തു തിരിച്ചു കൊടുത്തു.
"ഇത് ചീഞ്ഞിരിക്കുന്നു."
അയാള്‍ അത് മേടിച്ചു, അല്പം പാകമേറിയിട്ടുണ്ട്, ഒരു ഭാഗം ഞെങ്ങുന്നുണ്ട്.
"ഇത് ചീഞ്ഞിട്ടൊന്നുമില്ല, ഇത്തിരി പഴുപ്പേറിയിട്ടെ ഉള്ളൂ."
അയാള്‍ മറ്റൊരു പാക്കില്‍ നിന്നും ഒരു സ്ട്രോബെറി എടുത്തു അവര്‍ക്ക് കൊടുത്തു.
പിന്നെ അവര്‍ തിരിച്ചു തന്ന പഴമെടുത്ത് പഴുപ്പേറിയ ഭാഗം കത്തി കൊണ്ടു മുറിച്ചെടുത്തു കഴിച്ചു.
ബാക്കി കഷ്ണം ടീച്ചര്‍ക്ക്‌ നേരെ നീട്ടി.
കഴിച്ചു നോക്കൂ... ഒരു കുഴപ്പവുമില്ല "

അവര്‍ മടിച്ചു മടിച്ചാണ് വാങ്ങിയത്.
"ഹായ് എന്ത് മധുരം! ഇതിനു ഇത്രേം മധുരമുണ്ടോ!"
"വെറുതെയല്ല കുട്ടികള്‍ ഇതിനു വേണ്ടി അടി കൂടുന്നത്."
കഴിച്ചു നോക്കിയപ്പോള്‍ അവര്‍ അറിയാതെ ആശ്ചര്യപ്പെട്ടു .

"അതെന്താ ടീച്ചറെ, ആദ്യമായിട്ട് സ്ട്രോബെറി കഴിക്കുന്ന പോലെ ?
ടീച്ചര്‍ എത്ര കാലമായി എന്റെ കടയില്‍ നിന്നും ഇത് വാങ്ങിക്കുന്നു !"

അവര്‍ ഒരു ചമ്മിയ ചിരി ചിരിച്ചു.
"വീട്ടില്‍ കുട്ടികള്‍ക്കിത് വല്യ ഇഷ്ടാ.
വില കൂടുതല്‍ ആയതോണ്ട് കുറച്ചേ വാങ്ങാറുള്ളൂ, അത് അവര്‍ക്ക് തന്നെ തികയാറില്ല.
അവരുടെ ഇഷ്ടം കാണുമ്പോള്‍ എനിക്ക് കഴിക്കാന്‍ തോന്നില്ല."
അയാള്‍ അത്ഭുതാദരങ്ങളോടെ അവരെ നോക്കി നിന്നു.

"ഞാന്‍ മാത്രമല്ല എല്ലാ അമ്മമാരും അങ്ങിനെയൊക്കെത്തന്നെ!"
അവര്‍ ചിരിച്ചു കൊണ്ടു യാത്ര പറഞ്ഞു.

അയാളുടെ ഉള്ളില്‍ എവിടെയൊക്കെയോ മഞ്ഞുകട്ടകള്‍ അലിഞ്ഞൊഴുകി.
ബാല്യത്തിന്റെ ഓര്‍മ്മകള്‍...
അച്ഛനെ കണ്ട ഓര്‍മ്മയില്ല...
കൂലിപ്പണിക്ക് പോയി തളര്‍ന്നു വരുന്ന അമ്മയടെ മുഖത്ത് കണ്ണീരും വിയര്‍പ്പും കലര്‍ന്നൊഴുകുന്നത് കാണാന്‍ ശ്രമിച്ചുമില്ല.
സമൃദ്ധമായ ദാരിദ്ര്യത്തിലും ഉണ്ണിയുടെ വയര്‍ മാത്രം നിറഞ്ഞു കിടന്നു.
അയല്പക്കത്തേക്ക് നോക്കി പുത്തന്‍ കുപ്പായത്തിനായി അവന്‍ വാശി പിടിച്ചു... അമ്മയോട് പിണങ്ങി...
അയാള്‍ കണ്ണ് തുടച്ചു.

 * * *

വീട്ടിലെത്തിയപ്പോള്‍ നേരം വൈകിയതിനു ഭാര്യ അയാളോട് ദേഷ്യപ്പെട്ടു,
"നിങ്ങള്‍ക്കൊന്നു വിളിച്ചു പറഞ്ഞു കൂടെ, ഒരു മൊബൈലും കയ്യില്‍ വെക്കില്ല...
നിങ്ങടെ അമ്മ ഒരു സ്വൈര്യവും തന്നില്ല, എന്റെ മോന് എന്ത് പറ്റിയാവോ എന്നും പറഞ്ഞു ആധി പിടിച്ചിരിക്കായിരുന്നു ."
അയാളുടെ ഉള്ളൊന്നു പിടഞ്ഞു. രാവിലെ വഴക്ക് പറഞ്ഞു പോയതാണ്. എന്നിട്ടും..

"അമ്മയെ ഇനി ആ മുറിയില്‍ കിടത്തേണ്ട, രാത്രി ഇരുട്ടത്ത്‌ പുറത്തെ ബാത്‌റൂമില്‍ ഒറ്റയ്ക്ക് പോവാന്‍ അമ്മക്ക് പറ്റില്ല "
"അതോണ്ടാ അമ്മ കിടക്കയില്‍ മൂത്രമൊഴിക്കുന്നത്. ഇനി ബാത്റൂം ഉള്ള മുറിയില്‍ കിടത്തിയാല്‍ മതി.
അയാള്‍ ഭാര്യയോടു ഒറ്റ ശ്വാസത്തില്‍ പറഞ്ഞു, കിതച്ചു.
"പിന്നെ എവിടെ കിടത്തും, ആകെ മൂന്നു മുറികളിലെ ബാത്റൂം ഉള്ളൂ, ഒന്നില്‍ നമ്മളും മറ്റൊന്നില്‍ കുട്ടികളും. പിന്നെ ഉള്ളത് ഗസ്റ്റ് റൂമല്ലേ "
"ഗസ്റ്റ് റൂമില്‍ ഇനി അമ്മയെ കിടത്താം.."
"അപ്പോള്‍ ആരെങ്കിലും വിരുന്നു വന്നാലോ ? അമ്മ അവിടെ ആകെ മുറുക്കി തുപ്പി വൃത്തികേടാക്കും."
'ഇയാള്‍ക്കിതെന്തു പറ്റി' എന്നാ മട്ടില്‍ അവള്‍ അയാളെ നോക്കി.

"വല്ലപ്പോഴും വരുന്ന വിരുന്നുകാരെക്കാള്‍ വലുത് അമ്മ തന്നെയാണ്."
"നാളെ നമ്മള്‍ ഈ അവസ്ഥയിലായാല്‍ നമ്മുടെ മക്കള്‍ നമ്മളോട് എങ്ങിനെ പെരുമാറണമെന്നാണു നീ ആഗ്രഹിക്കുന്നത് ?
"നമ്മുടെ മക്കള്‍.." അവളുടെ കണ്ണില്‍ ഒരു ഞടുക്കം ഉണര്‍ന്നു.
"നമ്മള്‍ കാണിച്ചു കൊടുക്കുന്നതല്ലേ അവരും ചെയ്യൂ.."
അവളെ ചിന്തകളില്‍ മേയാന്‍ വിട്ട് അയാള്‍ ഗസ്റ്റ് റൂമിലേക്ക്‌ പോയി.

ഗസ്റ്റ് റൂമില്‍ ആര്‍ക്കോ വേണ്ടി വൃത്തിയായി വിരിച്ചു വെച്ച ബെഡ്ഷീറ്റ് എടുത്തു മാറ്റി.
കടയടച്ചു വരുമ്പോള്‍ വാങ്ങിയ ഒരു റബ്ബര്‍ ഷീറ്റ് എടുത്തു കിടക്കയില്‍ വിരിച്ചു. പിന്നെ ബെഡ്ഷീറ്റ് വീണ്ടും വിരിച്ചു.
വലിയ ഒരു കോളാമ്പി കിടക്കകരികില്‍ വെച്ചു.
മുറിയില്‍ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ചു.
ആ ഇടുക്ക് മുറിയിലെ നിയോണ്‍ വെളിച്ചത്തില്‍ നിന്നും, സുഗന്ധപൂരിതമായ ആ മുറിയിലെ ഫ്ലൂരസെന്റ്റ് വെളിച്ചത്തിലേയ്ക്കു കൊണ്ടു വന്നപ്പോള്‍,
അമ്മയുടെ മുഖത്ത് അമ്പരപ്പായിരുന്നു. അയാള്‍ അമ്മയെ ആ പതുപതുത്ത കട്ടിലില്‍ ഇരുത്തി. മടിച്ചു മടിച്ചാണ് ഇരുന്നത്.
അമ്മയുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം പടര്‍ന്നു.
അയാള്‍ കയ്യിലുള്ള പൊതി അഴിച്ചു അമ്മയുടെ വായില്‍ ഒരു സ്ട്രോബെറി വെച്ചു കൊടുത്തു.
അമ്മ അതിന്റെ മധുരം നുണച്ചിറക്കുന്നത് അയാള്‍ നിര്‍വൃതിയോടെ നോക്കി നിന്നു.

40 comments:

 1. നാളുകള്‍ക്കു ശേഷം, വീണ്ടും ഒരു കഥ.

  ReplyDelete
 2. നമ്മുടെ മക്കളും വളര്‍ന്നു വരികയാണ് എന്ന ഓര്‍മ്മ കൂടെ കൂടെ ഓര്‍ക്കെണ്ടിയിരിക്കുന്നു.
  കുറെ ആയല്ലോ കണ്ടിട്ട്?
  ആശംസകള്‍.

  ReplyDelete
 3. മനസ്സിലേക്കിറങ്ങുന്നുണ്ട് കഥ. അവസാനം മനസ്സിലേക്കു ഒരു സമാധാനം വരുന്നുണ്ട്. അതൊക്കെത്തന്നെയല്ലേ കഥ കൊണ്ടു വേണ്ടത്?

  ReplyDelete
 4. എന്തിനാ ഇപ്പോഴും എഴുതുന്നത് ഇടക്ക് ഇതുപോലൊരെണ്ണം മതി ഭായി.

  ReplyDelete
 5. നല്ല കഥ കലാം...മനസ്സില്‍ തൊട്ടു.

  ReplyDelete
 6. കഥകളിൽ ഒരിക്കലും സംഭവിക്കാത്തത് സംഭവിച്ചിരിക്കുന്നുയെന്നാണ് എനിക്ക് തോന്നിയത് .മക്കളെരിക്കലും നന്നാവില്ലയെന്നരീതിയിൽ മാത്രം കണ്ടിരുന്ന കഥകളല്ലെ കൂടുതൽ .കലാം അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ....

  ReplyDelete
 7. ലളിതമായി കാര്യം പറഞ്ഞു ഇതു തന്നെ പലരും പലവട്ടം പറഞ്ഞിട്ടുൻടെങ്കിലും, അമ്മ ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ ഉറവാണ്.

  ReplyDelete
 8. അമ്മ എന്നും ഒരു ചൂടൂള്ള വിഷയമാണ്!അത് വാർത്തയായാലും,കഥയോ, കവിതയായാലോപ്പോലും!.

  ReplyDelete
 9. സ്ട്രോബരിയുടെ ഒരു മണം .....

  ReplyDelete
 10. Very good touching story Kalam !!! It reminds us the virtue of being nice to our parents at their old age. Keep up the good work...

  ReplyDelete
 11. റിയാലിറ്റി ഷോയിലെ സെലിബ്രിറ്റി ജഡ്ജ് പറയുന്നത് പോലെ; ''എനിക്ക് പറയാനുള്ളതെല്ലാം ഓരോരുത്തരും പറഞ്ഞു കഴിഞ്ഞു.' കലാം.... ഇതു കരളില്‍ തൊടുന്നു എന്റെ ഉമ്മയുടെ പരുപരുത്ത കൈകള്‍ കൊണ്ടുള്ള തലോടല്‍ പോലെ. ഒരായിരം നന്ദി. അഭിനന്ദനങ്ങള്‍!!!

  ReplyDelete
 12. വളരെ ഹൃദയ സ്പ്രശിയായ.... ഗുണപരതയുള്ള.... നല്ല ആഖ്യാനം....
  കലാം ഇനിയും വരട്ടെ ഇത്തരത്തിലുള്ള നനുത്ത ചിന്തകള്‍....

  --
  shaanu puthanveettil

  ReplyDelete
 13. നമ്മെ ഓര്‍മ്മിപ്പിക്കുന്നു വീണ്ടും ,അതിനു ആവര്‍ത്തനം എന്ന് പറഞ്ഞു ഒഴിയരുത്

  ReplyDelete
 14. വൃദ്ധസദനങ്ങള്‍ പലപേരില്‍, രൂപത്തില്‍ നാട്ടില്‍ സര്‍വസാധാരണമാവുമ്പോള്‍ ഇത്തരം ചിന്തകള്‍ അത്യാവശ്യമാണ്. അതിങ്ങനെ എവിടെയെങ്കിലും ആര്‍ക്കെങ്കിലും തീപ്പൊരി പോലെ ചിന്തയില്‍ കയറിപ്പിടിച്ചെങ്കില്‍ കഥയുടെ ലക്ഷ്യം പൂര്‍ണമാവും കലാം ഭായി. അഭിനന്ദനങ്ങള്‍

  ReplyDelete
 15. കഥ നന്നായി,,,,,,,
  എനിയുമുണ്ടാവണം അമ്മ മാരെ കുറിച്ചുള്ള കഥകള്‍.....
  ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തിയുള്ളത്

  ReplyDelete
 16. ആദ്യ കമന്റിനു സുനിലിനു നന്ദി.
  സൗഹൃദം തടയിടാത്ത തുറന്നു പറച്ചിലിന് പ്രത്യേക നന്ദി.
  ഖത്തര്‍ ബ്ലോഗേഴ്സ് മീറ്റും അനുബന്ധ ചര്‍ച്ചകളും ഗുണം ചെയ്യുന്നുവെന്നു അര്‍ഥം. :)

  ഇത് ഒരു സോദ്ദേശ കഥ തന്നെയാണ്‌. ആര്‍ക്കെങ്കിലും ഉള്ളില്‍ തിരിച്ചറിവിന്റെ വെളിച്ചം വീണാല്‍ ഞാന്‍ സന്തോഷവാനാണ്. അതില്‍ കൂടുതല്‍ ഒന്നും ഉദ്ദേശിച്ചിട്ടുമില്ല!
  സുനിലിന്റെ അശുഭ ചിന്തക്കാണു സാധ്യത ഏറെയുള്ളതെങ്കിലും, അത്ഭുതങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാര്‍ഥിക്കുന്നു.

  വന്നവര്‍ക്കും, വായിച്ചവര്‍ക്കും, നല്ല വാക്കോതിയവര്‍ക്കും നന്ദി.

  ReplyDelete
 17. കേരള കഫെയിൽ ഇതുപോലൊരു കഥയുണ്ട്.പ്രായമാവുമ്പോൾ അവഗണിക്കപ്പെടുന്നവർ കൂടുതലാണു.കഥകളിൽ‌പ്പോലും അവർക്കിടമില്ലാതായിട്ടുണ്ട്.എന്നാലും ഉമ്മയോളം വലിയ സ്നേഹം ആരുണ്ട്.നല്ലത്..കഥയ്ക്കപ്പുറം ചിലഓർമ്മപ്പെടുത്തലുകൾ ...കലാമിന്റെ കവിതയോളം വരുന്നില്ല കഥകൾ

  ReplyDelete
 18. പറഞ്ഞും, വായിച്ചും, കേട്ടുമൊക്കെ മടുത്ത വിഷയം ആണെങ്കിലും നന്നായി എഴുതി.

  ReplyDelete
 19. കഥയില്‍ ആവര്‍ത്തനം മണത്തുവെങ്കിലും ശുഭപരിണിതിയില്‍ സംതൃപ്തി തോന്നി

  ReplyDelete
 20. നേരേ നേരെ പറഞ്ഞുപോയ ഒരു കഥ....!!

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. Dear Brother Kalam, Good! manassil evideyokkao oru thegal, Stroburyude Madhuram nukarna a ammayude santhosham kanan kothikkunnu. keep it up & All the best.

  ReplyDelete
 23. അമ്മ ഒരിക്കലും പഴകാത്ത സ്നേഹമാണ്...
  കലാം... വിഷയം പഴയതാണെങ്കിലും ഒരു സ്ട്രോബെറിയുടെ മധുരത്തിലൂടെ വന്ന ട്വിസ്റ്റ്‌.. അതാണു ഇതിനെ പ്രസക്തമാക്കിയത്. നന്മയുടെ കിരണം പ്രസരിപ്പിക്കുന്നു ഹൃദയത്തില്‍ തൊട്ടു തന്നെ.
  കുറച്ചൂടെ എഡിറ്റ്‌ ചെയ്യാമായിരുന്നു...
  ashamsakal

  ReplyDelete
 24. സ്ട്രോബെറിയുടെ മധുരം! ഹായ് എന്ത് മധുരം!

  ReplyDelete
 25. ഇത്രയേയുള്ളൂ. ഒരു റബ്ബര്‍ഷീറ്റുകൊണ്ടോ പ്ലാസ്റ്റിക്‌ഷീറ്റുകൊണ്ടോ പരിഹരിക്കാവുന്ന കാര്യം മാത്രം. പക്ഷെ.....
  ആരും ആലോചിക്കാറില്ല, വരാനിരിക്കുന്ന വാര്ദ്ധക്ക്യത്തെക്കുറിച്ച്.

  ReplyDelete
 26. very good
  we must keep a smile for our mothers

  ReplyDelete
 27. ജീവിതവും അമ്മയുടെ സ്നേഹവും സ്ട്രോബെറിയേക്കാൾ മധുരിക്കും. ദൈവത്തിന്റെ മഹത്തായ സൃഷ്ടികളിലൊന്ന് അമ്മയും അമ്മയുടെ സ്നേഹവുമാണ്. (ഒരു സ്ട്രോബെറി പോലും എന്തെല്ലാം മാറ്റങ്ങളാണുണ്ടാക്കുന്നത്!)
  തീർത്തും ഹൃദയസ്പർശിയായ കഥ.

  ReplyDelete
 28. ഹാ..
  കുറച്ച് നല്ല വരികള്‍ കോപി ചെയ്തു വായനയ്ക്കിടയില്‍, പിന്നെയും അതിനേക്കാള്‍ നല്ലത് ഒഴുകിയിറങ്ങുന്നത് വായിച്ചറിഞ്ഞപ്പോള്‍ കോപ്പി ചെയ്യാന് തോന്നിയില്ല..!

  മനോഹരം ആയിട്ടുണ്ട് കഥ, ശരിക്കുമുള്ളില്‍ തറയ്കും വിധം നിറയും വിധം എഴുതി!

  ReplyDelete
 29. ഇങ്ങിനെ മക്കളൊക്കെ അമ്മയെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ...!
  ഉള്ളില്‍ തട്ടുന്ന വിധം പറഞ്ഞ കഥ വളരെ ഇഷ്ടമായി...

  ReplyDelete
 30. നല്ല സന്ദേശം വഹിക്കുന്ന കഥയെ ഏറ്റവും ഹൃദയസ്പൃക്കായി തന്നെ അവതരിപ്പിക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ട്..ആശംസകളോടെ..

  ReplyDelete
 31. Dear Mr. Kalam, It is very heart teching story you make me feeling & thinking of my parents (especily mother) it is a good cration, congradulations, Keep it up


  Sakkeer kader, Abu Dhabi (kappur city)

  ReplyDelete
 32. നമുക്കെല്ലപെര്‍ക്കും ഇങ്ങനെ ചിന്തിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നാശിച്ചുപോയി വളരെ നല്ല എഴുത്ത് അഭിനന്ദനങ്ങള്‍

  ReplyDelete
 33. manssilthattunna nalloru sandesam ulla nalloru kadha..kadhaakaaranu hrudayam niranja bhaavukangal'..!!

  ReplyDelete
 34. കഥയെ ഏറ്റവും ഹൃദയസ്പൃക്കായി തന്നെ അവതരിപ്പിക്കാന്‍ കഥാകാരനു കഴിഞ്ഞിട്ടുണ്ട്...

  ReplyDelete
 35. അയാള്‍ കയ്യിലുള്ള പൊതി അഴിച്ചു അമ്മയുടെ വായില്‍ ഒരു സ്ട്രോബെറി വെച്ചു കൊടുത്തു.
  അമ്മ അതിന്റെ മധുരം നുണച്ചിറക്കുന്നത് അയാള്‍ നിര്‍വൃതിയോടെ നോക്കി നിന്നു.

  മനസ്സിലൊരു കൊള്ളിയാന്‍ മിന്നി മിഴിക്കൊനിലോരീരന്‍ പൊടിഞ്ഞു

  ReplyDelete
  Replies
  1. manoharamayi paranju...... aashamsakal............ blogil puthiya post.... HERO - PRITHVIRAJINTE PUTHIYA MUKHAM....... vaayikkane.......

   Delete