Sunday, November 15, 2009

പച്ചക്കള്ളം

കരഞ്ഞുടഞ്ഞ ഒരു പെണ്ണും
വിളറി വെളുത്ത,
അവളുടെ കെട്ട്യോനും
നാളേറെയായി,
എന്റെ സ്റ്റേഷന്റെ തിണ്ണ നിരങ്ങുന്നു.

സ്ഥലത്തെ മാന്യന്മാരുടെ മക്കള്‍
അവളെ ബലാത്സംഗം ചെയ്തത്രേ!
കേസെടുക്കണമത്രേ!

പച്ചക്കള്ളമായിരിക്കും,
എനിക്കറിഞ്ഞൂടെ ആ പിള്ളേരെ,
ഏറിയാല്‍ ഒരു നേരമ്പോക്കിന്...

ഇനി പേടിക്കാനില്ല...
ഇന്നലെ സ്റ്റേഷനില്‍ വെച്ച്
അവര്‍ വിഷം കുടിച്ചു.
പെണ്ണ് കാഞ്ഞു പോയി.
കെട്ട്യോന്‍ കിടപ്പിലും.

സ്വസ്ഥം സമാധാനം.
സര്‍വ്വം ശുഭം!


Written on June 28th 2009.
ലോകസഭ തിരഞ്ഞെടുപ്പില്‍ മുങ്ങിപ്പോയ ഒരു വാര്‍ത്ത വായിച്ച വേദനയില്‍ ...
http://ibnlive.in.com/news/haryana-cops-ignore-rape-woman-kills-herself/91957-3.html?from=search-relatedstories

13 comments:

  1. സര്‍വ്വ ശുഭം അല്ലേ.
    കവിത ഒഴുകുന്നുണ്ട്,ഫുള്‍ സ്റ്റോപ്പിന് ശേഷവും.നല്ലത്

    ReplyDelete
  2. സനാതനന്‍, നന്ദി.

    അഭിജിത്ത്,
    അങ്ങിനെ ഒഴുകണം എന്നാണ് ആഗ്രഹം.
    ഉണ്ടെങ്കില്‍ സന്തോഷം.
    നന്ദി.

    ReplyDelete
  3. നമുക്ക് സ്വസ്തമായിരിക്കാം..കാഴ്ചയില്‍ പെടാന്‍ അസ്വസ്ഥതപ്പെടുത്താന്‍ അവര്‍ ഇല്ലല്ലോ..

    ReplyDelete
  4. അവറ്‍ പരസ്പരം കടിച്ചുകീറാനുള്ള തിരക്കിലായിരുന്നല്ലോ. മാധ്യമതാരങ്ങള്‍ കാണിച്ചുതരുന്ന കാഴ്ചകള്‍ കണ്ടുമതിമറന്ന് നമ്മളും. അതിനിടെ കുറച്ചുപിള്ളേര്‍ ചെറിയ ചില കുസൃതികള്‍ കാണിച്ചെന്നു വെച്ച്‌...

    ReplyDelete
  5. അങ്ങനെ കഥയ്ക്കു ശുഭാന്ത്യം..! ഉറങ്ങുന്നവരെയല്ലേ ഉണർത്താൻ പറ്റൂ..? ഉറക്കം നടിക്കുന്നവരെയോ...?

    ReplyDelete
  6. ഇന്നിന്‍റെ കവിത...
    നേരിന്‍റെ കവിത...
    ആശംസകള്‍ കലാം ബായ്

    ReplyDelete
  7. kichu / കിച്ചു,
    Sreedevi ,
    പള്ളിക്കുളം,
    Thallasseri .
    Deepa Bijo Alexander,
    ഗോപി വെട്ടിക്കാട്ട്,

    നന്ദി, വന്നതിനും നല്ല വാക്കുകള്‍ക്കും.

    ReplyDelete
  8. കേസെടുക്കണമത്രേ!
    എന്നത്..
    കേസെടുക്കണം പോലും! എന്നയാല്‍ കുറച്ചു കൂടി നന്നാവുമായിരുന്നു എന്ന് തോന്നുന്നു.
    കവിത നന്നായിട്ടുണ്ട്.
    കുറഞ്ഞ വരിയുള്ള കവിതകള്‍ എനിക്കിഷ്ടമാണ്.

    ReplyDelete
  9. Dear Kalam...
    xlnt..keep on write!
    sashi

    ReplyDelete