Wednesday, October 14, 2009

പ്രവാസത്തിന്റെ വര്‍ത്തമാനം


എഴുതണമെന്നുണ്ട്,
പ്രവാസത്തിന്റെ ഉഷ്ണക്കാറ്റില്‍
കരിഞ്ഞു പോകുന്ന ഈയാംപാറ്റകളെ കുറിച്ചു.

ഉറക്കം വരുന്നു, നാശം,
ഈ ഏസിയുടെ തണുപ്പ് ഇത്തിരി കൂടുതലാണ്.

പറയണമെന്നുണ്ട്,
വിയര്‍പ്പും കണ്ണീരും,
മണല്‍ കാറ്റേറ്റു മൂക്കില്‍
നിന്നൂറും ചോരയും പകര്‍ന്നാലും
കഥയും കവിതയും തളര്‍ന്നു പോകുന്ന
ഒട്ടകപാലന്മാരുടെ കറുത്ത ജീവിതങ്ങളെ കുറിച്ചു.

ടി.വിയില്‍ ന്യൂസ് ഹൌര്‍ ഉണ്ട്,
ഇന്നെന്താണാവോ ഹോട്ട്!

പറയാതെ വയ്യ,
അഴുക്കും വഴക്കും, മൂട്ടയും നിറഞ്ഞ,
ലേബര്‍ ക്യാമ്പില്‍ അട്ടിയിട്ട ജന്മങ്ങളെ കുറിച്ചു.

ലേബര്‍ ക്യാമ്പ് ഇതുവരെ കണ്ടിട്ടില്ല,
അടുത്തയാഴച്ത്തെ ട്രിപ്പ്‌ അങ്ങോട്ടകട്ടെ.

കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടു
കരുത്തുറ്റ കവിതയെഴുതണം.

ജീവിതം ആഘോഷിക്കുമ്പോള്‍
നേരം പോക്കിന് ഇത്തിരി കവിതയും ?

11 comments:

  1. "എഴുതണമെന്നുണ്ട്,
    പ്രവാസത്തിന്റെ ഉഷ്ണക്കാറ്റില്‍
    കരിഞ്ഞു പോകുന്ന ഈയാംപാറ്റകളെ കുറിച്ചു."

    Written on 05-Nov-08

    ReplyDelete
  2. മഷിയുണങ്ങാത്ത പുത്തന്‍ നോട്ടുകളുടെ അട്റ്റിയിലെ രക്തവും വിയര്‍പ്പും ചേര്‍ന്ന മണം മനപൂര്‍വ്വം എല്ലാവരും മറ്ര്ക്കുന്നു.

    ReplyDelete
  3. എ സിയുടെ കുളിർമ്മയിലിരുന്നു ഉഷ്ണകാറ്റിനെ കുറിച്ചുകവിതയെഴുതുക..പതുപതുത്തകിടക്കയിൽ കിടന്നുറങ്ങി, ജീവിതകാഠിന്യത്തെകുറിച്ച് കവിതയെഴുതാൻ പിറ്റെന്ന് ലക്ഷ്വറികാറിൽ ലേബർ ക്യാമ്പിലേക്ക് ട്രിപ് പോകുക...കവിത ആഘോഷിക്കുമ്പോൾ നേരമ്പോക്കിന് ഒരല്പം ജീവിതവും .ചെറുപ്പത്തിലെ ഡിസ് ലക്സിയ ഉള്ളതു കൊണ്ട് ഈ കവിത എനിക്കിങ്ങ്നെയാണ് തിരിഞ്ഞത്..ആം
    ഐ കറക്റ്റ് ...ഓർ റ്റു ബി കറക്റ്റഡ്..?

    ReplyDelete
  4. ഖത്തറിലെ വേറൊരു ബ്ലോഗ്ഗറെ കണ്ടത്തില്‍ സന്തോഷം....
    പിന്നെ നമ്മള്‍ പ്രവാസികള്‍ക്ക് എഴുതാന്‍ ഇവിടെ ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ മതിയല്ലോ..

    ReplyDelete
  5. "ഉറക്കം വരുന്നു, നാശം,
    ഈ ഏസിയുടെ തണുപ്പ് ഇത്തിരി കൂടുതലാണ്."

    ഇവിടെ ഇരുന്നാണ് മാഷേ ...പലരും കവിത കുറിക്കുന്നത് ...നേര്‍ ജീവന് കവിത ഇല്ല ...അവന് കവിതാ പാത്ര മാകാനെ കഴിയു ....കുറച്ചു ചൂടും ചൂരും കുറയുമെന്കിലും കേട്ടത് വച്ച് എഴുതാം ...അതില്‍ ഒരു ഒട്ടകം ,ആട് ,കോഴി ഇവയെല്ലാം നിറക്കാം ...പിന്നെ അന്ത്യത്തില്‍ കുറച്ചു ഗ്ലിസ്സറിന്‍ കണ്ണുനീരും ....എന്നിട്ട് ലോകത്തിനു മുന്നില്‍ നമുക്ക്‌ അവന്റെ വക്താവ്‌ ആകാം .....നന്നായി മാഷേ കവിത

    ReplyDelete
  6. ഞങ്ങളുടെ ലേബര്‍ കേമ്പിലേക്ക് സ്വാഗതം....

    ReplyDelete
  7. കലാമേ..കവിത നന്നായി.
    മുന്‍പ് കൂട്ടത്തില്‍ കലാമിന്റെ തന്നെ ഇതേ സ്വരമുള്ള മറ്റൊരു കവിത വായിച്ചത് പോലെ.
    കവിതകളിലെ ആശയങ്ങള്‍ക്ക് കടകവിരുദ്ധമാണു കവികളുടെ ജീവിതവും സ്വഭാവവും എന്ന കണ്ടെത്തല്‍ പൂര്‍ണ്ണമായും ശരിയല്ല.
    ഭാവുകങ്ങള്‍.

    ReplyDelete
  8. Ithu neram pokkallallo..!

    Manoharam, Ashamsakal...!!!

    ReplyDelete
  9. ജീവിതം ആഘോഷിക്കുമ്പോള്‍
    നേരം പോക്കിന് ഇത്തിരി കവിതയും

    ഇതില്‍
    ഞാനുമുണ്ട്

    ReplyDelete
  10. സതി മേനോന്‍,
    നന്ദി.
    കാറ്റാടികളില്‍ വന്നിരുന്നു.
    കരളുരുക്കുന്ന കനല്‍കാഴ്ചകളിലേക്ക് കണ്ണുകള്‍ തുറന്നു പിടിച്ചതിനു നന്ദി.


    താരകന്‍,
    'ഡിസ് ലക്സിയ' ഉണ്ടോ എന്നറിയില്ല.
    എനിക്കും ഇങ്ങിനെ ഒക്കെ ആണ് തിരിഞ്ഞത്.
    ഉണ്ടാവാം അല്ലെ? ;)

    നന്ദി, വന്നതിനും അഭിപ്രായങ്ങള്‍ക്കും.

    ഹാരിസ്,
    നന്ദി, വന്നതിനും അഭിപ്രായങ്ങള്‍ക്കും.
    കവിതകള്‍ ബൂലോക കവിതയില്‍ വായിച്ചിരുന്നു.

    Murali Nair|മുരളി നായര്‍,
    ആ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.
    നന്ദി.

    ഭൂതത്താന്‍,
    നന്ദി

    OAB/ഒഎബി ,
    അങ്ങ് സൌദിയിലേക്ക് ഞാന്‍ വരണോ? :O

    Zainudheen Quraishy,

    നന്ദി.

    ഇവിടെ ബ്ലോഗിലും ഓര്‍ക്കുട്ടിലും മറ്റുമായി, വിട്ടു പോന്ന നാടിന്‍റെ ഓര്‍മ്മകളുടെ സുഗന്ധം തേടി, ഗ്രഹാതുരത്വതോടെ അലയുന്നവരില്‍ പലരും പ്രൊഫഷണല്‍ മേഘലകളിലെ പുതിയ തലമുറയാണ്, ഞാനടക്കം.
    A/C യുടെ തണുപ്പില്‍ വിറങ്ങലിച്ചിരുന്നു, പുറത്തു കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വെയിലില്‍ പൊള്ളുന്ന മൂന്നക്ക ശമ്പളക്കാരനെ കുറിച്ചു കവിതയെഴുതുന്നവര്‍.
    പരിഹസിച്ചതല്ല ഒരു യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞതാണ്.
    സത്യമായും ഈ കവിത എഴുതാനിരിക്കുമ്പോള്‍ A/C ക്ക് തണുപ്പ് കൂടുതലായിരുന്നു. :)


    Sureshkumar Punjhayil,

    നന്ദി.

    ഹാരിസ്‌ എടവന,

    You got it. :)

    ReplyDelete
  11. നന്ദി, ഇവിടെ വന്നവര്‍ക്കെല്ലാം.

    ReplyDelete