എന്റെ വേദനയില്‍,
നീ ആനന്ദിക്കുന്നുവെന്നറിവില്‍,
ഞാന്‍ വേദനിക്കുന്നതിലും
നീ ആനന്ദിക്കുന്നുവൊ?
എന്റെ കരച്ചിലിന് ആഴങ്ങളെ
നീയെന്‍ മിഴികളില്‍ തിരയരുത്.
എത്ര കരഞ്ഞാലും, നനയാതിരിക്കാന്‍
എന്നോ പഠിച്ചു കഴിഞ്ഞൂ അവ!
സ്നേഹം ഭാവിച്ചു, നീയെന്‍
ഹൃദയത്തില്‍ കത്തിയാഴ്ത്തുമ്പോള്‍,
ഞാന്‍ ചിരിച്ചതെന്തിനെന്ന്
നിനക്കു മനസ്സിലായില്ല.
നിന്റെ കത്തിയാല്‍
മുറിവേല്‍ക്കുന്നത് നിനക്കു തന്നെ.
കാരണം എന്റെ ഹൃദയത്തില്‍
നിറഞ്ഞിരിക്കുന്നത് നീയാണല്ലോ!
എന്റെ കരച്ചിലിന് ആഴങ്ങളെ
ReplyDeleteനീയെന്‍ മിഴികളില്‍ തിരയരുത്.
എത്ര കരഞ്ഞാലും, നനയാതിരിക്കാന്‍
എന്നോ പഠിച്ചു കഴിഞ്ഞൂ അവ!
Written on 01-NOv-08
വളരെ ഹൃദ്യമായ കവിത ..നൊമ്പര പാടുകൾ സൃഷ്ടിക്കുന്നുമുണ്ട്.
ReplyDelete"കപട സ്നേഹിതാ നിന്നോട് വാസ്തവക്കവിത
ReplyDeleteചൊല്ലി പരാജയപ്പെട്ടുഞാന്‍"
നന്നായി
"കാരണം എന്റെ ഹൃദയത്തില്‍
ReplyDeleteനിറഞ്ഞിരിക്കുന്നത് നീയാണല്ലോ! "
ആത്മാഹുതി ആണ് എല്ലായിടത്തും ....തിരിച്ചറിയാന്‍ ഏറെ വൈകിപ്പോകുന്നു എന്ന് മാത്രം .... കൊള്ളാം വരികള്‍ ...
താരകന്,
ReplyDeleteകുളക്കടക്കാലം,
ഭൂതത്താന്‍,
സന്തര്ശിച്ചതിനും അഭിപ്രായങ്ങള്‍ക്കും നന്ദി
നിന്റെ കത്തിയാല്‍
ReplyDeleteമുറിവേല്‍ക്കുന്നത് നിനക്കു തന്നെ.
കാരണം എന്റെ ഹൃദയത്തില്‍
നിറഞ്ഞിരിക്കുന്നത് നീയാണല്ലോ!
മനോഹരം. ഭാവുകങ്ങൾ
നന്ദി ഷമീര്‍,
ReplyDeleteഈ വഴി വന്നതിനു.