Saturday, April 5, 2014

അറേബ്യന്‍ വേനല്‍ - മാറാം എല്‍ മസ്രി (സിറിയ )


സ്വാതന്ത്ര്യം,
അവള്‍ നഗ്നയായാണ് വരുന്നത് 
സിറിയയിലെ മലനിരകളിലേക്ക്,
സമതലങ്ങളിലേക്കും,
അഭയാര്‍ഥി ക്യാമ്പുകളിലെക്കും.

മണ്ണില്‍ പുതഞ്ഞ കാലുകളുമായി.
തണുപ്പിലും, പീഡനത്താലും, 
കുമിളിച്ച കൈകളുമായി,

എന്നിട്ടും അവള്‍
മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...

അവള്‍ വരുന്നു,
അവളുടെ കൈകളില്‍ തൂങ്ങി, 
അവളുടെ കുഞ്ഞുങ്ങളും...

അവള്‍ ഓടുമ്പോള്‍ 
അവര്‍ വീണു പോകുന്നു,
അവര്‍ കൊല്ലപ്പെടുന്നു.
അവള്‍ കരയുന്നു, അവള്‍ വേദനിക്കുന്നു.

എന്നിട്ടും അവള്‍
മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...

അവര്‍ അവളുടെ കാലുകള്‍ 
തല്ലിയൊടിക്കുന്നു.
എന്നിട്ടും അവള്‍
മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...

അവള്‍ ഗളച്ഛേദം ചെയ്യപ്പെട്ടിരിക്കുന്നു,
എന്നിട്ടും അവള്‍ പാടിക്കൊണ്ടേയിരിക്കുന്നു...

അവളുടെ മരങ്ങള്‍ മുറിക്കപ്പെട്ടിരിക്കുന്നു,
അവളുടെ പൂക്കള്‍ ചവിട്ടിയരക്കപ്പെട്ടിരിക്കുന്നു,
അവളുടെ നദികള്‍ രക്തം നിറഞ്ഞൊഴുകുന്നു.
അവളുടെ വസന്തം കൊലചെയ്യപ്പെട്ടിരിക്കുന്നു.

ഇപ്പോള്‍ വേനല്‍ അതിന്‍റെ അനുശോചനം പ്രഖ്യാപിക്കുന്നു.

എന്നിട്ടും അവള്‍
മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...

10 comments:

  1. വിവര്‍ത്തനം വേണ്ടാത്തത്ര ലളിതമാണ്, ഭാഷകള്‍ക്കതീതമായി സംവദിക്കുന്ന വേദനയാണ്,
    എങ്കിലും ഒരു ശ്രമം...

    ReplyDelete
  2. എന്നിട്ടും അവള്‍
    മുന്നോട്ടു നീങ്ങികൊണ്ടേയിരിക്കുന്നു...

    ReplyDelete
  3. എന്നിട്ടും മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു..!!!

    അതിമനോഹരമായ വരികൾ


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൗഗന്ധികം, നന്ദി.

      Delete
  4. There is pain in the voice. Good poem. Good rendition. Without knowing the language too I felt the pain in here voice.

    ReplyDelete
  5. There is pain in the voice. Good poem. Good rendition. Without knowing the language too I felt the pain in here voice.

    ReplyDelete
  6. There is pain in the voice. Good poem. Good rendition. Without knowing the language too I felt the pain in here voice.

    ReplyDelete