Saturday, July 6, 2013

പ്രവാസം



അവൾ,
വിരഹക്കടലില്‍
സങ്കടം തിന്നും
ഇണ മല്‍സ്യം.

അവൻ,
പൊള്ളുന്ന മണലില്‍
ജലം തേടും
നിലക്കാത്ത പിടച്ചില്‍...

നീ,
ഉണര്‍വ്വിനും 
ഉറക്കിനുമിടക്കുള്ള
ആലസ്യത്തില്‍
നഷ്ടമാവുന്നതും
ശിഷ്ടമാവുന്നതും
തിരിച്ചറിയാതെ...

ഞാൻ,
ചില്ലുകൂട്ടിലെ ജലത്തില്‍
കടലാഴം താണ്ടുന്ന
വിഡ്ഢി!

11 comments:

  1. നല്ല വരികൾ

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി, സൗഗന്ധികം.

      Delete
  2. ചുരുക്കിപ്പറഞ്ഞാല്‍........!!

    ReplyDelete
    Replies
    1. ഇനിയും ചുരുക്കണോ?... :(

      Delete
  3. അവളേയും, അവനേയും ഇഷ്ടപ്പെട്ടു

    ReplyDelete
  4. കൊള്ളാം . ഇഷ്ടപ്പെട്ടു

    ReplyDelete
  5. കടലാഴം താണ്ടുന്ന...

    "താണ്ടുന്ന" തിനേക്കാൾ നല്ലത് "തേടുന്ന" അല്ലെ ?

    ReplyDelete
  6. നന്നായിട്ടുണ്ട്.

    ReplyDelete