Sunday, December 30, 2012

വാര്‍ത്തയാവും വരെ...


ഒരു ബസ്സില്‍ നിന്നും
ഒരു പെണ്‍കുട്ടി...

അല്ല,
പല ബസ്സുകളില്‍ നിന്നും
പല പെണ്‍കുട്ടികള്‍...

കടിച്ചു കീറി
വലിച്ചെറിയപ്പെടുന്നു...

റോഡരികില്‍,
നഗ്നരായി പിടയുന്നു...

നമ്മള്‍,
അതില്‍ ചവിട്ടാതെ,
തട്ടി മറിഞ്ഞു വീഴാതെ,
തിരിഞ്ഞു, തിരിഞ്ഞു നോക്കി പോവുന്നു.

വാര്‍ത്തയാവും വരെ...

വാര്‍ത്തകളിലേക്ക്
പിടഞ്ഞു വീഴാന്‍,
ഇരകളൊക്കെ
ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

വഴികളൊക്കെ ഇങ്ങിനെ
ശവങ്ങള്‍ കൊണ്ടു നിറഞ്ഞാല്‍
നമ്മള്‍ യാത്രക്കാരെന്തു ചെയ്യും?

വൃത്തിയും, വെടിപ്പുമുള്ള
വഴികള്‍ക്ക് വേണ്ടി,
നമ്മള്‍ സമരം ചെയ്യേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു.

നമുക്കൊരു ഓണ്‍ലൈന്‍
കാമ്പയിന്‍ തുടങ്ങിയാലോ?

26 comments:

  1. വാര്ത്തകള് നമ്മളെല്ലാം ആഘോഷിക്കുകയാണ്.....അവസരം കിട്ടിയാല് പടമെടുത്ത് ഫേസ്ബുക്കിലുമിടും

    ReplyDelete
    Replies
    1. അതെ, അതാണ്‌ സത്യം.
      നമ്മളിലേക്ക് ചൂണ്ടുന്ന പൊള്ളുന്ന സത്യം. :(

      Delete
  2. വഴികളൊക്കെ ഇങ്ങിനെ
    ശവങ്ങള്‍ കൊണ്ടു നിറഞ്ഞാല്‍
    നമ്മള്‍ യാത്രക്കാരെന്തു ചെയ്യും

    that strikes somewhere

    ReplyDelete
  3. ചിന്ത നല്ലതു തന്നെയാണ്‌.പക്ഷെ കവിത എന്ന ലേബിലിലിതിനെ വിലയിരുത്തുമ്പോള്‍ കാവ്യാംശം ഇതില്‍ ഒട്ടും ഇല്ല എന്നു തന്നെ പറയേണ്ടി വരും!.........(ഇത് എന്റെതുമാത്രമായ വിലയിരുത്തല്‍! )

    ReplyDelete
    Replies
    1. സഗീര്‍,
      തുറന്നു പറച്ചിലിനു നന്ദി.
      ആ വിലയിരുത്തലില്‍ തെറ്റുണ്ടെന്നു എനിക്ക് തോന്നുന്നില്ല.

      ഞാന്‍ പറയാനുദ്ദേശിച്ചത് നിങ്ങളിലേക്ക് എത്തിയാല്‍ തന്നെ ധാരാളം.

      Delete
  4. വൃത്തിയും, വെടിപ്പുമുള്ള
    വഴികള്‍ക്ക് വേണ്ടി,
    നമ്മള്‍ സമരം ചെയ്യേണ്ട കാലം
    അതിക്രമിച്ചിരിക്കുന്നു.

    ath correct...

    all the best..!

    ReplyDelete
  5. വഴികളൊക്കെ ഇങ്ങിനെ
    ശവങ്ങള്‍ കൊണ്ടു നിറഞ്ഞാല്‍
    നമ്മള്‍ യാത്രക്കാരെന്തു ചെയ്യും?
    :(

    ReplyDelete
    Replies
    1. ചിരിക്കണോ കരയണോ എന്ന് അറിയില്ല.
      സത്യമായും.

      Delete
  6. വഴിയില്‍ കണ്ടിട്ടും കാണാതെ, വാര്തയാവുമ്പോള്‍ മാത്രം പ്രഹസനങ്ങളും ഓണ്‍ലൈന്‍ സമരവും........ ഇതാണ് നമ്മുടെ സമൂഹം.
    ....Krishnadas

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. കേവല വാചോടാപങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ ഇടപെടലുകളാണ് നമുക്കിടയില്‍ ഉണ്ടാകേണ്ടത്, അതിനാദ്ദ്യം വേണ്ടത് ഇടപെടലുകളിലെ ഗുണകാംക്ഷ {സ്വയം} പരിശോധിക്കപ്പെടുക എന്നതാണ്. ഈയൊരു അനുഭവപരിസരത്ത് നിന്നും കവിത വിളിച്ചു കൂവുന്നുണ്ട്,,, എനിക്കത് കൃത്യമായും കേള്‍ക്കാം, "അയ്യേ... കാപട്യം കണ്ടുവോ..?"

    ReplyDelete
  9. വാര്‍ത്തകളിലേക്ക്
    പിടഞ്ഞു വീഴാന്‍,
    ഇരകളൊക്കെ
    ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

    Good.

    ReplyDelete
  10. വാര്‍ത്തകളിലേക്ക്
    പിടഞ്ഞു വീഴാന്‍,
    ഇരകളൊക്കെ
    ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

    ReplyDelete
  11. കൊണ്ടു - കൊള്ളേണ്ടവർക്ക് കൊള്ളും !!! :) :) :)

    ReplyDelete