Tuesday, November 15, 2011

മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?


ഓരോ ചെറു കാറ്റിലും
പ്രതിഷേധം മുരണ്ട്
ഇളകിയാര്‍ത്ത
ഇലക്കൂട്ടങ്ങളെ,
കുടഞ്ഞെറിഞ്ഞു
തണുപ്പില്‍ നിശ്ശബ്ദം
വിറങ്ങലിച്ചു നില്‍ക്കുന്ന
വഴിയോരമരങ്ങള്‍.

മരിച്ചു വീഴുമ്പോഴും
വഴിമുടക്കാതിരിക്കാന്‍
വശങ്ങളിലേക്ക്
വലിച്ചു കെട്ടപ്പെട്ടവ..

ചില്ലകളില്‍ മഞ്ഞുറഞ്ഞ
വെളുത്ത രൂപങ്ങള്‍
ആത്മഹത്യ ചെയ്ത
കുടുംബാംഗങ്ങളെ പോലെ
തൂങ്ങിയാടുന്നു.

തൂമഞ്ഞു തൂകിയ
പ്രകൃതി,
ചോര വാര്‍ന്ന
ശവം പോലെ
വിളറി വെളുത്ത് .

സന്ധികളിലേക്ക്
അരിച്ചിറങ്ങുന്ന തണുപ്പ്..
നാക്ക് വളക്കാനാവാതെ,
മുഷ്ടികള്‍ ചുരുട്ടാനാവാതെ,
മരവിപ്പിക്കുന്ന തണുപ്പ്.

ഇരുന്നിരുന്നങ്ങിനെ
തണുത്തുറയുമ്പോള്‍
തിരിച്ചറിയാത്തതാവണം..

ഓരോ ശ്വാസത്തിലും
ഹൃദയത്തോളം തൊട്ടുവരുന്ന
തണുപ്പിന്റെ പൊള്ളല്‍.

എത്ര മരവിച്ചാലും
മരിച്ചു തീരും വരെ
മിടിക്കേണ്ടതിന്റെ ആളല്‍.

തലയോട്ടി പിളര്‍ന്നു
ഉള്ളിലെ അവസാനത്തെ
കനലിലും നനഞ്ഞിറങ്ങുന്ന മഞ്ഞ്..

എന്നിട്ടും..
എന്നിട്ടും..
മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?



ചിത്രം കടപ്പാട്: http://free-extras.com

32 comments:

  1. എന്നിട്ടും..
    എന്നിട്ടും..
    മഞ്ഞു കാലം വന്നില്ലെന്നാരാണ് പറഞ്ഞത്?

    ReplyDelete
  2. ഇത്ര കഠിനമായി തീവ്രമായി മഞ്ഞുകാലം വന്നിട്ടും വന്നില്ലെന്നാരാണി പറഞ്ഞത്..?
    നല്ല കവിത.

    ReplyDelete
  3. മഞ്ഞുകാലം എനിക്കേറെ ഇഷ്ടമാണ്.
    മഞ്ഞുപുതഞ്ഞ പുലര്‍ക്കാലം അതിലേറെ ഇഷ്ടം!
    ഇവിടെ താങ്കള്‍-
    ഒരു മഞ്ഞുകാലത്തിന്റെ ജീവന്‍ വരച്ചു വെച്ചിരിക്കുന്നു!
    ആശംസകള്‍.

    ReplyDelete
  4. മരിച്ചു വീഴുമ്പോഴും
    വഴിമുടക്കാതിരിക്കാന്‍
    വശങ്ങളിലേക്ക്
    വലിച്ചു കെട്ടപ്പെട്ടവ..
    കൊള്ളാം നല്ല വരികൾ..

    ReplyDelete
  5. എത്ര കൊണ്ടാലും പടിക്കാത്തവര്‍....

    ReplyDelete
  6. മരിച്ചു വീഴുമ്പോഴും വഴി മുടക്കാതിരിക്കാന്‍ വശങ്ങളിലേക്കു വലിച്ചു കെട്ടപ്പെട്ടവ..
    ആത്മഹത്യ ചെയ്ത കുടുംബാംഗങ്ങളെപ്പോലെ ചില്ലകളില്‍...

    ഒന്നാം തരം ബിംബ കല്‍പ്പനകള്‍.നല്ല കവിത.
    ...എന്നിട്ടും മഞ്ഞുകാലം വന്നില്ല എന്നോ...

    ReplyDelete
  7. ഓരോ ശ്വാസത്തിലും
    ഹൃദയത്തോളം തൊട്ടുവരുന്ന
    തണുപ്പിന്റെ പൊള്ളല്‍.

    എത്ര മരവിച്ചാലും
    മരിച്ചു തീരും വരെ
    മിടിക്കേണ്ടതിന്റെ ആളല്‍

    ഈ വരികള്‍ കൂടുതല്‍ ഇഷ്ടമായി കലാം ...

    ReplyDelete
  8. ഇഷ്ട്ടായി
    (ഒരു കുംബിടിക്കാരന്‍ )

    ReplyDelete
  9. നിനവില്‍ മഞ്ഞു പൊഴിയുമ്പോള്‍
    മകരക്കുളിരില്‍ തോട്ടുവാപ്പാടത്ത്
    വിളഞ്ഞ വെള്ളരി പറിക്കെ
    മഞ്ഞു പൊതിഞ്ഞ കറുകപുല്ലില്‍
    പാദം പുതഞ്ഞ സുഖം
    വയലറ്റു പൂക്കള്‍ക്കിടയില്‍ നിന്നും
    ഇളം പയര്‍ നുള്ളി നുള്ളിയുളവായൊരു
    നോവു വലംകൈവിരള്‍ തുമ്പില്‍

    ReplyDelete
  10. മഞ്ഞുകാലത്തെ തണുപ്പില്‍ മരവിക്കുന്നത് ഹൃദയമോ... തലച്ചോറോ... നമ്മുടെ ചിന്തകളോ?
    ഇഷ്ടായി...

    ReplyDelete
  11. ഹോ..ഇവിടെ എന്തൊരു തണുപ്പെന്ന ഈ കമന്റ് ഹിമപാതങ്ങളിൽ കുത്തിയൊലിച്ച് മൂടിപോകട്ടെ.....
    ആശംസകൾ.

    ReplyDelete
  12. മരിച്ചു വീഴുമ്പോഴും
    വഴിമുടക്കാതിരിക്കാന്‍
    വശങ്ങളിലേക്ക്
    വലിച്ചു കെട്ടപ്പെട്ടവ..

    നല്ല വരികൾ
    നല്ല കവിത.

    ReplyDelete
  13. "എത്ര മരവിച്ചാലും
    മരിച്ചു തീരും വരെ
    മിടിക്കേണ്ടതിന്റെ ആളല്‍."
    nalla varikal.

    ReplyDelete
  14. മരുഭൂമിയിലും മഞ്ഞുകാലം വന്നോ? കവിത കൊള്ളാം.

    ReplyDelete
  15. കൊള്ളാം, ഒത്തിരി ഇഷ്ടമായി വരികൾ.

    ReplyDelete
  16. ഓരോ ചെറു കാറ്റിലും
    പ്രതിഷേധം മുരണ്ട്
    ഇളകിയാര്‍ത്ത
    ഇലക്കൂട്ടങ്ങളെ,
    കുടഞ്ഞെറിഞ്ഞു
    തണുപ്പില്‍ നിശ്ശബ്ദം
    വിറങ്ങലിച്ചു നില്‍ക്കുന്ന
    വഴിയോരമരങ്ങള്‍.

    .....ഇതാണ് ഓരോ പ്രവാസിയും.

    ReplyDelete
  17. ആരാണ് പറഞ്ഞത് മഞ്ഞുകാലം വന്നില്ലെന്ന്....
    തീര്‍ച്ചയായും ഞാനല്ല :-)

    ReplyDelete
  18. ഇവിടെ നാട്ടില്‍ ഇരുന്നോണ്ട് ആരും പറയില്ല കലാം "മഞ്ഞു കാലം വന്നില്ലെന്ന്"..

    ReplyDelete
  19. ഇവിടെ നാട്ടില്‍ ഇരുന്നോണ്ട് ആരും പറയില്ല കലാം "മഞ്ഞു കാലം വന്നില്ലെന്ന്"..

    ReplyDelete
  20. വന്നവര്‍ക്കും വായിച്ചവര്‍ക്കും
    പ്രതികരിച്ചവര്‍ക്കും സന്തോഷം, നന്ദി.

    ReplyDelete
  21. ചാന്ടിച്ചോ, സത്യം പറ..
    നീ പറഞ്ഞെന്നാണല്ലോ ഞാന്‍ കേട്ടത്!

    സിദ്ധിക്കാ നാട്ടിലെ മഞ്ഞുകാലം കൂടാന്‍ ഞാനും വരുന്നുണ്ട്.
    ഇവിടം മടുത്തു..;)

    ReplyDelete
  22. അസഹനീയമായ ഈ തണുപ്പും മരവിപ്പും അധിക കാലം നീളുമോ ആവോ?
    മരവിച്ചു പോയ മനവും മസ്തിഷ്കവും തപിപ്പിച്ചുണര്‍ ത്താന്‍
    മഞ്ഞിലുറഞ്ഞ വാക്കിനും നാക്കിനും മുക്തി നല്കാന്‍
    ഇടി മുഴങ്ങുന്ന ഒരു വസന്ത കാലം വീണ്ടും വരാതിരിക്കുമോ കലാം ?
    ഋതുഭേദള്‍ ക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

    കാലം എങ്ങിനെയെന്ന് കാണിച്ചു തരുന്ന കരുത്തുറ്റ കല്പനകള്‍ , ബിം ബങ്ങള്‍ . തടയില്ലാത്ത വായന സാധ്യമാക്കുന്ന വഴക്കമുള്ള വാക്കുകള്‍ , ഒഴുക്കുള്ള വരികള്‍ .കവിത ഒന്നാന്തരമായിരിക്കുന്നു കലാം . അഭിനന്ദനങ്ങള്‍ .

    ReplyDelete
  23. sath pizhinjetukkoo. kootuthal parayunnath kavithaye light aakkum. depth ilathaakkum. crisp aakku, 10 variyil parayaan thonnunnath 2 variyilaakkaan sramikkanam

    ReplyDelete
  24. kurachu koodi othukki ezhuthmaayirunu

    ReplyDelete
  25. മഞ്ഞുകാലം എനിക്കെന്നും ലഹരിയാണ്; പക്ഷെ, ഇപ്പോള്‍ മഞ്ഞില്ലല്ലോ?
    ഇഷ്ട്ടമായി. അഭിനന്ദനങ്ങള്‍!

    ReplyDelete
  26. എത്ര മരവിച്ചാലും
    മരിച്ചു തീരും വരെ
    മിടിക്കേണ്ടതിന്റെ ആളല്‍.

    ReplyDelete
  27. മുഹമ്മദ്ക്കാ,
    എന്റെ ബ്ലോഗിലും വന്നതില്‍ സന്തോഷം.

    സുരേഷ് മാഷ്‌,
    വായനക്കും കമന്റിനും നന്ദി.
    ശരിയാണ്, ഒന്നുകൂടി ഒതുക്കാമായിരുന്നു.
    എങ്ങിനെ വേണമെന്ന് തിട്ടമില്ലാതതിനാല്‍ ഒന്നും ചെയ്യാതെ വിട്ടു.
    സംശയിച്ചു, എഴുതാതെ പോയ കവിതകളില്‍ ഇത് പെടേണ്ട എന്നതിനാല്‍ പോസ്റ്റ്‌ ചെയ്തു.
    ഇനി എഴുതുമ്പോള്‍ താങ്കളുടെ വാക്കുകള്‍ ഓര്‍മ്മയിലുണ്ടാവും.

    mydreams, appachan,thanthonni,
    നന്ദി.

    ReplyDelete
  28. മനസ്സില്‍ മഞ്ഞു പെയ്തു

    ReplyDelete
  29. ആര് പറഞ്ഞു ? എല്ലാം വരും വന്നപോലെ പോവുകയും ചെയ്യും ..

    ReplyDelete