പകല്‍.
ഗേറ്റിനു മുന്‍പില്‍
പാത്ര കിലുക്കം.
ഒറ്റ രൂപ തുട്ടില്‍
തീരാത്ത ദൈന്യം.
'അമ്മാ വിശക്കുന്നു.'
കരിഞ്ഞുണങ്ങിയ
ഒരമ്മയും കുഞ്ഞും.
'അകത്തു കേറ്റരുത്,
കണ്ണ് തെറ്റിയാല്‍ കക്കും.
വൃത്തികെട്ട വര്‍ഗ്ഗം!'
'ഞാന്‍ വരാന്‍ വൈകും'
തൂവെള്ള മുണ്ട് മടക്കി കുത്തി,
പടിയിറങ്ങും പുരുഷപ്രതാപം.
രാത്രി.
ഇരുള്‍ മുറ്റിയ
പീടിക തിണ്ണയില്‍ ആളനക്കം.
അടുത്ത് ചെന്നപ്പോള്‍
വെപ്രാളവും ഓട്ടവും.
നിലത്തു, ഇരുളിന്റെ ഇരുളായി,
ഒരു പെണ്‍കുഞ്ഞു പിടയുന്നു.
കറുപ്പിലും അഴുക്കിലും
തിളങ്ങുന്ന ചോര.
അമ്മിഞ്ഞ മണം
മാറാത്ത ചുണ്ടു പിളര്‍ന്നു
ചുടുനിണം വാര്‍ക്കുന്നു.
തൊട്ടടുത്ത്,
ചോരയും ശുക്ലവും പടര്‍ന്ന
ഒരു തൂവെള്ള മുണ്ട്...
Written on 10-Feb-2008
ഉന്നതനും മ്ലേഛനുമുള്ള വര്‍ഗ്ഗം.......!!
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഭായ്,
ReplyDeleteനന്ദി.
നേരിനു നേരേ പിടിച്ച കണ്ണാടി... നന്നായിട്ടുണ്ട്.
ReplyDeleteനേരിനു നേരേ പിടിച്ച കണ്ണാടി... നന്നായിട്ടുണ്ട്.
ReplyDeleteഎഴുതിയത് 2009 Feb 10th നു.
ReplyDelete9th നു TV യില്‍ ഫ്ലാഷ് ന്യൂസ് കണ്ടു,
കോഴിക്കോട്ടു ഒരു ഭിക്ഷക്കാരിയുടെ രണ്ടര വയസായ കുഞ്ഞിനെ ആരോ...
എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.
10th നു ഇവിടെ പോസ്റ്റ് ചെയ്തു.
Deepa, മുക്കുവന്‍ നന്ദി.
കാലിക പ്രസക്തിയുള്ള കവിത...
ReplyDeleteആശംസകള്‍ ...കലാം ബായ്
കുറച്ചു നാള്‍ മുന്‍പ് എഴുതിയതാണ്.
ReplyDeleteകൃത്യമായി പറഞ്ഞാല്‍,
ഈ വാര്‍ത്ത
ടീവിയില്‍ കണ്ട അന്ന്.
ആ തൂലികയില്‍ നിന്നു ഒഴുകട്ടെ ഇനിയും കൂടുതല്‍ മഷി
ReplyDelete