അല്ല കുഞ്ഞേ, അത് തുമ്പികളല്ല
നമ്മെ തേടി വരും മോക്ഷത്തിന്‍ മരണപ്പറവകള്‍.
ഒളിച്ചിരിക്കാന്‍ ഇടം തിരയേണ്ട,
ഈ മണ്‍ കൂമ്പാരത്തില്‍ നിന്നു,
ഇനി നമ്മുടെ വീട് കണ്ടെടുക്കനാവില്ല.
മാനത്തേക്ക് നോക്കാതെ സ്വീകരിക്കുക
പൊട്ടി ചിതറുന്ന അഗ്നിപ്പൂക്കള്‍.
ആ വലിയ മതിലിന്നപ്പുറത്തേക്ക്,
ഇന്നലെ നീയെറിഞ്ഞ കൊച്ചു കല്ലുകളാണത്രേ
ഇന്നു അഗ്നിചിറകുകളില്‍ പറന്നിറങ്ങുന്നത്.
കണ്ണടച്ച് പ്രാര്‍ത്ഥിക്കുക,
പാതി ജീവനായി ബാക്കിയാവതിരിക്കാന്‍,
നമ്മുടെ ആശുപത്രികള്‍ നിറഞ്ഞിരിക്കയാണ്.
അറിയാതെയെന്കിലും ആ മംസപിണ്ഢത്തില്‍്
ചവിട്ടിയേക്കല്ലേ, അത് നിന്റെ അച്ഛനാണ്.
ഇന്നലെ, നിനക്ക് റൊട്ടി തേടി പുറപെട്ടു പോയതാണ്.
ഇനി നീ റൊട്ടിക്ക് വേണ്ടി കരയേണ്ടി വരില്ല.
മോക്ഷത്തിന്റെ പറവകള്‍ അടുത്തെത്തിക്കഴിഞ്ഞു.
ഹോളോകാസ്റ്റിന്റെ ഇരകള്ക്കറിയാം
പുതിയ ഹോളോകാസ്റ്റുകള്‍ എങ്ങിനെ നടപ്പാക്കണമെന്ന്.
ഒളിത്താവളങ്ങളില്‍ ഇനിയും
ഇന്‍തിഫാദ വിളികള്‍ ഉണരും.
അവസാനത്തെ ആളെയും കൊലക്ക് കൊടുക്കുന്നത് വരെ,
വഴിപാടുകള്‍ പോലെ, റോക്കറ്റുകള്‍ പറക്കും.
ലോകം പുതുവര്‍ഷഘോഷത്തിന്റെ തിരക്കിലാണ്.
പ്രതികരണത്തിന്റെ അവസാനത്തെ അലയും
നിലച്ചു കഴിഞ്ഞാല്‍, അവര്‍ വരും.
ചത്തു മലച്ച ഒരു രാജ്യത്തെ,
കണ്ണീര് കൊണ്ടു കുളിപ്പിക്കാന്‍.
അതുവരെ കാത്തിരിക്കാം,
വയറില്‍ കാളുന്ന വിശപ്പിനെ
കണ്ണില്‍ നിറയുന്ന ഭയം കൊണ്ടു കെടുത്താം.
തീവിതറും പക്ഷികള്‍ വിഴുങ്ങും വരെ.
ബൂലോക കവിതയില്‍ പ്രസിദ്ധീകരിച്ചത്.
അതുവരെ കാത്തിരിക്കാം,
ReplyDeleteവയറില്‍ കാളുന്ന വിശപ്പിനെ
കണ്ണില്‍ നിറയുന്ന ഭയം കൊണ്ടു കെടുത്താം.
തീവിതറും പക്ഷികള്‍ വിഴുങ്ങും വരെ.
Written on 03-Jan-2009 while Gaza was burning.
മനുഷ്യത്വം എന്നും...സാമ്രാജ്യത്വത്തിനും, അധികാരത്തിനും, പാഴ് ഭൂമിക്കും വേണ്ടി ചവിട്ടി അരയ്ക്കപ്പെട്ടിട്ടെ ഉള്ളു.
ReplyDeleteശീതീകരിച്ച മുറിയിലിരുന്ന് മരണത്തിന്റെ തുമ്പികളെ നിയന്ത്രിക്കുന്നവര്‍ ഒരിക്കലും നേരില്‍ അനുഭവിചിരിക്കില്ല... മരിച്ചു കിടക്കുന്ന മാതാവിന്റെ ശരീരം കണ്ടു ഒന്ന് കെട്ടി പിടിച്ചു കരയുവാന്‍ പോലും ആവാതെ ദിവസങ്ങളോളം ഒളിച്ച്ചിരിക്കേണ്ടി വരുന്ന കുരുന്നുകളുടെ വേദന....
കണ്ണനുണ്ണി,
ReplyDeleteനന്ദി, ഈ വേദനയില്‍ കൂടെ ചേര്‍ന്നതിനു.
ഇടയ്ക്കിടെ ചേങ്ങറയ്ക്കും മുത്തങ്ങയ്ക്കും വേണ്ടി കൂടി കവികളെല്ലാം ഒന്ന് ആഞ്ഞ് പിടിയ്ക്കണം.
ReplyDeleteഹാരിസ്,
ReplyDeleteപരിഹാസം! പക്ഷെ എന്തിനോടാണ്?
ചെങ്ങറയും മുത്തങ്ങയും വിട്ടു പലസ്ടീനിലേക്ക് തിരഞ്ഞതിനോ?
അതോ കവിതയെഴുത്തെന്ന അധരവ്യായമത്തെയോ?
ഞാനിതെഴുതുന്ന സമയത്ത് പലസ്തീന്‍ ലോകത്തിന്റെ തന്നെ വേദന ആയിരുന്നു.
പിന്നെ കവിത എഴുതിയാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന തെറ്റിധാരണ ഒന്നും ഇല്ല.
ഒരു awareness പകരാന്‍ കഴിഞ്ഞാല്‍ അത്ര തന്നെ.
ഒന്നും ചെയ്യാതിരിക്കുന്നതിനെക്കാള്‍ നല്ലത് എന്ന് കരുതുന്നു.
ഓ കലാം..ക്ഷമി
ReplyDeleteകേട്ടതു തന്നെ കേട്ട് ആവര്‍ത്തന വിരസമാകുന്നു പലപ്പോഴും കവിതകള്‍.അതിനാലാണ്.
കണ്ടില്ലെ ഹാരിസെഴുതുന്നത്
ReplyDelete....പോട്ട് മൈര്
വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?
അയാളുടെ കവിതയാ..
അതു പോലെ നാലു വഷളെഴുത്.
ആരെയും സ്പര്‍ശിക്കരുത്
എടൊ ഹാരിസെ തനിക്കു മടുക്കുമായിരിക്കും
എന്നാല്‍ എഴുതുന്ന ആള്‍ക്കു ആ എഴുത്തു കൊണ്ട് മനസ്സാക്ഷിയെ ത്രുപ്തിപ്പെടുത്താന്‍ കഴിയുന്നുവെങ്കില്‍ അതല്ലെ നല്ലത് ?
എവിടെ..?!!
തനിക്കതിനു മനസ്സാക്ഷി എന്താന്നറിയൊ..?
താനടക്കം ഉത്താരാധുനികരല്ലെ ബൂലോകത്തിന്റെ ശാപം.
kalaam bhai
1.settingil povuka
2.comment option edukkuka
3.eettavum thazhe Comment Notification Email ingane kanum
4.avide ==
marumozhikal@googlegroups.com
ee address kodukkuka.
പ്രതികരണത്തിന്റെ അവസാനത്തെ അലയും
ReplyDeleteനിലച്ചു കഴിഞ്ഞാല്‍, അവര്‍ വരും.
ചത്തു മലച്ച ഒരു രാജ്യത്തെ,
കണ്ണീര് കൊണ്ടു കുളിപ്പിക്കാന്‍