ഒരു ബസ്സില്‍ നിന്നും
ഒരു പെണ്‍കുട്ടി...
അല്ല,
പല ബസ്സുകളില്‍ നിന്നും
പല പെണ്‍കുട്ടികള്‍...
കടിച്ചു കീറി
വലിച്ചെറിയപ്പെടുന്നു...
റോഡരികില്‍,
നഗ്നരായി പിടയുന്നു...
നമ്മള്,
അതില്‍ ചവിട്ടാതെ,
തട്ടി മറിഞ്ഞു വീഴാതെ,
തിരിഞ്ഞു, തിരിഞ്ഞു നോക്കി പോവുന്നു.
വാര്‍ത്തയാവും വരെ...
വാര്‍ത്തകളിലേക്ക്
പിടഞ്ഞു വീഴാന്‍,
ഇരകളൊക്കെ
ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
വഴികളൊക്കെ ഇങ്ങിനെ
ശവങ്ങള് കൊണ്ടു നിറഞ്ഞാല്‍
നമ്മള് യാത്രക്കാരെന്തു ചെയ്യും?
വൃത്തിയും, വെടിപ്പുമുള്ള
വഴികള്‍ക്ക് വേണ്ടി,
നമ്മള് സമരം ചെയ്യേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു.
നമുക്കൊരു ഓണ്‍ലൈന്‍
കാമ്പയിന് തുടങ്ങിയാലോ?
Athu kondenthu karyam
ReplyDelete:)
Deleteവാര്‍ത്തകള്‍ നമ്മളെല്ലാം ആഘോഷിക്കുകയാണ്.....അവസരം കിട്ടിയാല്‍ പടമെടുത്ത് ഫേസ്ബുക്കിലുമിടും
ReplyDeleteഅതെ, അതാണ് സത്യം.
Deleteനമ്മളിലേക്ക് ചൂണ്ടുന്ന പൊള്ളുന്ന സത്യം. :(
വഴികളൊക്കെ ഇങ്ങിനെ
ReplyDeleteശവങ്ങള് കൊണ്ടു നിറഞ്ഞാല്‍
നമ്മള് യാത്രക്കാരെന്തു ചെയ്യും
that strikes somewhere
Hope it strikes in the right part! ;)
Deleteചിന്ത നല്ലതു തന്നെയാണ്.പക്ഷെ കവിത എന്ന ലേബിലിലിതിനെ വിലയിരുത്തുമ്പോള്‍ കാവ്യാംശം ഇതില്‍ ഒട്ടും ഇല്ല എന്നു തന്നെ പറയേണ്ടി വരും!.........(ഇത് എന്റെതുമാത്രമായ വിലയിരുത്തല്‍! )
ReplyDeleteസഗീര്‍,
Deleteതുറന്നു പറച്ചിലിനു നന്ദി.
ആ വിലയിരുത്തലില്‍ തെറ്റുണ്ടെന്നു എനിക്ക് തോന്നുന്നില്ല.
ഞാന്‍ പറയാനുദ്ദേശിച്ചത് നിങ്ങളിലേക്ക് എത്തിയാല്‍ തന്നെ ധാരാളം.
വൃത്തിയും, വെടിപ്പുമുള്ള
ReplyDeleteവഴികള്‍ക്ക് വേണ്ടി,
നമ്മള് സമരം ചെയ്യേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു.
ath correct...
all the best..!
നന്ദി ചേച്ചി.
DeleteExcellant
ReplyDeleteThanks Nadheer.
Deleteവഴികളൊക്കെ ഇങ്ങിനെ
ReplyDeleteശവങ്ങള് കൊണ്ടു നിറഞ്ഞാല്‍
നമ്മള് യാത്രക്കാരെന്തു ചെയ്യും?
:(
ചിരിക്കണോ കരയണോ എന്ന് അറിയില്ല.
Deleteസത്യമായും.
വഴിയില്‍ കണ്ടിട്ടും കാണാതെ, വാര്തയാവുമ്പോള് മാത്രം പ്രഹസനങ്ങളും ഓണ്‍ലൈന്‍ സമരവും........ ഇതാണ് നമ്മുടെ സമൂഹം.
ReplyDelete....Krishnadas
This comment has been removed by the author.
ReplyDeletehttp://www.doolnews.com/people-stared-at-us-and-left-but-didnt-help-delhi-gang-rape-victims-friend-malayalam-news433.html
ReplyDeleteഇതാ അനുഭവസാക്ഷ്യം! :(
കേവല വാചോടാപങ്ങള്‍ക്കപ്പുറം ക്രിയാത്മകമായ ഇടപെടലുകളാണ് നമുക്കിടയില്‍ ഉണ്ടാകേണ്ടത്, അതിനാദ്ദ്യം വേണ്ടത് ഇടപെടലുകളിലെ ഗുണകാംക്ഷ {സ്വയം} പരിശോധിക്കപ്പെടുക എന്നതാണ്. ഈയൊരു അനുഭവപരിസരത്ത് നിന്നും കവിത വിളിച്ചു കൂവുന്നുണ്ട്,,, എനിക്കത് കൃത്യമായും കേള്‍ക്കാം, "അയ്യേ... കാപട്യം കണ്ടുവോ..?"
ReplyDeleteനാമൂസ്, നന്ദി.
Deleteവാര്‍ത്തകളിലേക്ക്
ReplyDeleteപിടഞ്ഞു വീഴാന്‍,
ഇരകളൊക്കെ
ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
Good.
Thanks,
DeleteVinodkumar.
വാര്‍ത്തകളിലേക്ക്
ReplyDeleteപിടഞ്ഞു വീഴാന്‍,
ഇരകളൊക്കെ
ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
തുടങ്ങിയാലോ :)
ReplyDelete:)
Deleteകൊണ്ടു - കൊള്ളേണ്ടവർക്ക് കൊള്ളും !!! :) :) :)
ReplyDeleteThanks Shihab
Delete