മേഘങ്ങളില്‍...
വിളറിപ്പോയ
വിഷാദം കലര്‍ന്ന
ഒരു കുഞ്ഞു പുഞ്ചിരി...
മാടി വിളിക്കുന്ന പോല്‍
റ്റാറ്റാ പറയുന്ന
ഇളം വിരലുകള്‍...
പരിഭവം മറച്ചു,
സ്വര്‍ഗത്തില്‍ വെച്ച്
കാണാമെന്നു
വിതുമ്പി പോകുന്ന
കുരുന്നു ചുണ്ടുകള്‍...
ആകാശത്തിന്റെ
ആഴങ്ങളിലേക്ക്
അകന്നു പോകുന്ന
ഹൃദയത്തുണ്ട്...
ഹാ... ദൈവമേ,
കുഞ്ഞു മാലാഖമാരെ
കാത്തുവെക്കുന്നിടത്തേക്ക്
ഞങ്ങളെയും എത്തിക്കണേ...
വിളറിപ്പോയ
വിഷാദം കലര്‍ന്ന
ഒരു കുഞ്ഞു പുഞ്ചിരി...
മാടി വിളിക്കുന്ന പോല്‍
റ്റാറ്റാ പറയുന്ന
ഇളം വിരലുകള്‍...
പരിഭവം മറച്ചു,
സ്വര്‍ഗത്തില്‍ വെച്ച്
കാണാമെന്നു
വിതുമ്പി പോകുന്ന
കുരുന്നു ചുണ്ടുകള്‍...
ആകാശത്തിന്റെ
ആഴങ്ങളിലേക്ക്
അകന്നു പോകുന്ന
ഹൃദയത്തുണ്ട്...
ഹാ... ദൈവമേ,
കുഞ്ഞു മാലാഖമാരെ
കാത്തുവെക്കുന്നിടത്തേക്ക്
ഞങ്ങളെയും എത്തിക്കണേ...
"ഹാ... ദൈവമേ,
ReplyDeleteകുഞ്ഞു മാലാഘമാരെ
കാത്തു വെക്കുന്നിടത്തെക്ക്
ഞങ്ങളെയും എത്തിക്കണേ..."
അത് തന്നെ നമ്മുടെ പ്രാര്‍ഥന!
('മാലാഖമാര്‍' എന്നല്ലേ ശരി.
അതുപോലെ 'കാത്തുവെക്കുന്നിടത്തേക്ക്" എന്നും )
ആശംസകള്‍
ഇസ്മായില്‍ സാഹിബ്,
ReplyDeleteകമന്റിനും തിരുത്തിനും നന്ദി.
തിരുത്തിയിട്ടുണ്ട്.
നിഷ്‌കളങ്കമായ (കൊച്ചു കുട്ടികളുടെ) കുറച്ച് നല്ല ഇമേജസ്സ് കൊണ്ടുവന്നിരുന്നെങ്കില്‍ ഈ കവിത ഒന്നൂടെ ഒന്ന് ആഴത്തില്‍ കൊണ്ടേനെ...
ReplyDeleteആഗ്രഹിക്കാന്‍ കൊതിക്കാന്‍ എപ്പോഴും നല്ലത്.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായിട്ടുണ്ട്.......
ReplyDeleteഇത്ര വിഷമിക്കനെന്തിരികുന്നു.
6 മാസമെങ്കിലും കഴിയാതെ ഭ്രൂണത്തെ കുഞ്ഞ്ആയി കരുതില്ല ഇസ്ലാമില്‍.
ദുഃഖം ഘനീഭവിച്ച വരികൾ :((
ReplyDeleteകവിത നന്നായി .പ്രതീക്ഷകളാണല്ലോ നമ്മളെ ജീവിപ്പിക്കുന്നത്.
ReplyDeleteആമീന്‍
ReplyDeleteനന്നായിട്ടുണ്ട്... ആശംസകള്‍
നല്ല കവിത...ഈയിടെ നടന്ന ഒരു ദാരുണമായ സംഭവം ഓര്‍മ വന്നു....
ReplyDeleteസന്തോഷ്, ഇവിടെ കണ്ടതില്‍ സന്തോഷം.
ReplyDeleteകവിതയ്ക്കായ് എഴുതിയതല്ല.
ഒരു സ്വകാര്യദുഃഖം, ഉള്ളില്‍ ഉണ്ടാക്കിയ തോന്നലുകള്‍ പകര്‍ത്തിയതാണ്. പോസ്റ്റ് ചെയ്യണമോ എന്ന് തന്നെ സംശയിച്ച് വെച്ചിരുന്നതും. പിന്നെ ബ്ലോഗ് അനക്കമില്ലാതെ കിടക്കെന്ടല്ലോ എന്ന് കരുതി പോസ്റ്റി.
രംജി,
നൌഫല്‍,
നികു,
സങ്കല്‍പ്പങ്ങള്‍,
ഷബീര്‍,
ചാണ്ടിച്ചായന്‍,
നന്ദി,
സന്ദര്‍ശനത്തിനും അടയാളപ്പെടുത്തിയതിനും.
കുഞ്ഞു പുഞ്ചിരി, ഇളം വിരലുകള്‍, കുരുന്നു ചുണ്ടുകള്‍,ഹൃദയത്തുണ്ട്..
ReplyDeleteee images tharunnundu chithram..
പിറക്കാതെ പോയവര്‍ ഭാഗ്യവാന്മാര്‍...
ReplyDeleteഅവരവിടെ തന്നെ കാണും, നമ്മെ സ്നേഹത്തോടെ സ്വര്‍ഗത്തിലേക്ക് ആനയിക്കാന്‍..
ദൈവമേ!!
മുകില്‍,
ReplyDeleteനന്ദി.
ശ്രദ്ധേയന്‍,
ഇന്ഷാ അല്ലാഹ്.
ദ്ധ്വനി ശക്തിയുള്ള വരികൾ.
ReplyDeleteനന്നായിരിക്കുന്നു.
എതാണ്ട് ആശയസാദ്ര്‌ശ്യമുള്ള ഒന്ന് ഇവിടെയും കാണാം. നോക്കുമല്ലോ.
http://ozhiv.blogspot.com/2009/05/blog-post.html#links
gud
ReplyDeletebut the society think rs 500 can save 5 lakh
so raise our hands against social evils even if we are alone
allah may bless u
ഇന്ന് പ്രതീക്ഷകളെയും സ്വപ്നങ്ങളെയും
ReplyDeleteവിധിയെന്നോ നിയോഗമെന്നോ ദുരന്തമെന്നോ ഉള്ള പദാവലികളാല്‍
ആശ്വസിപ്പിക്കുന്നതറിയാതെ
സ്തന്യം ചുരക്കുന്ന മാതൃത്വത്തെ മുഖാമുഖം കാണാതെ
ആ പിഞ്ചു കൈവിരളാലോന്നു തലോടാതെ
അറിയാത്ത ലോകത്തേക്ക്
ഒരു കുരുന്നു ജീവന്‍ കൂടി മാഞ്ഞു പോയി ...
എന്റെ കുടുംബത്തിലൊരു പെണ്‍കുട്ടിയുടെ ദുര്‍വിധി
മനോഹരമായിട്ടുണ്ട് ..മനസ്സിലുള്ള ദുഃഖം കവിതയില്‍ നിഴലിച്ചു കാണുന്നുണ്ട്..ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട് :)
ReplyDeleteറ്റാറ്റ ഒരു കല്ലുകടിയാണ്..
പകരം വാക്ക് കണ്ടെത്താം.
ആശംസകള്‍
എനിക്കൊത്തിരി ഇഷ്ടപ്പെട്ടു വല്ലാത്തൊരു ലാളിത്യമുണ്ട് വരികള്‍ക്ക്.. :)
ReplyDeleteഅടുത്ത കലാത്തായി കുഞ്ഞു മാലാഖമാരുടെ എണ്ണം കൂടുന്നുണ്ട്.... കഴിഞ്ഞ ദിവസം മുംബൈയില്‍ അഴുക്കു ചാലില്‍ നിന്നും കുറെ പെണ്‍ഭ്രൂണങ്ങള്‍ കണ്ടെത്തി എന്ന വാര്‍ത്ത കണ്ടിരുന്നു!.
ReplyDeleteഹാ... ദൈവമേ,
ReplyDeleteകുഞ്ഞു മാലാഖമാരെ
കാത്തുവെക്കുന്നിടത്തേക്ക്
ഞങ്ങളെയും എത്തിക്കണേ...
--------
ഈ വരികള്‍ അടിപൊളി ആയിട്ടുണ്ട്
അതിധാരുണമായ ഓരോര്മ്മയുടെ നൊമ്പരപ്പൂക്കള്‍ .
ReplyDeleteനന്നായിട്ടുണ്ട്. വരികൾ ഏറെ ഇഷ്ടമായി.
ReplyDeleteകുഞ്ഞുങ്ങള്‍ മാലാഖമാര്‍ തന്നെ..വരികള്‍ക്കിടയിലെ ദു:ഖം മനസ്സിലാകുന്നു..
ReplyDeleteകലാം ഇതു വായിക്കാന്‍ അല്പ്പം വൈകി.
ReplyDeleteപരമകാരുണ്യവാന്‍ താങ്കളുടേയും സഹധര്‍മ്മിണിയുടേയും മനസ്സിന് ആശ്വാസം പ്രധാനം ചെയ്യട്ടെ.. എന്ന പ്രാര്‍ത്ഥനയോടെ..
കലാം പുതിയ ഒരെണ്ണം ഇടാന്‍ നോക്ക്..
ReplyDeleteഹാ... ദൈവമേ,
ReplyDeleteകുഞ്ഞു മാലാഖമാരെ
കാത്തുവെക്കുന്നിടത്തേക്ക്
ഞങ്ങളെയും എത്തിക്കണേ..
nice...