Tuesday, September 29, 2009

കാഴ്ച

ഉണങ്ങി കരിഞ്ഞും,
വീഴാന്‍ മറന്നു പോയ ഒരു മരം.
തീ വിതറി നില്‍ക്കും സൂര്യന്റെ നേര്‍ക്ക്‌,
പ്രാര്‍ത്ഥന പോലെ ഒരു ചില്ല.

കീറത്തുണി തൊട്ടിലില്‍
ഒരു പട്ടിണി പ്പൈതല്‍,
കൊടും വിശപ്പിന്റെ വേദന സഹിക്കാതെ,
വാവിട്ടു നിലവിളിക്കുന്നു.

താഴെ, ചുട്ടുപഴുത്ത മണലില്‍
വരണ്ടുണങ്ങിയ വിജനതയിലേക്ക് കണ്ണയച്ചു,
പട്ടിണി പേക്കോലമായ് ഒരമ്മ.
'തൊലി ദ്രവിച്ചു പോവാത്ത ഒരസ്ഥികൂടം'.
പിളര്‍ന്ന വായില്‍ നിന്നും,
പുതിയ കൂടുകൂട്ടുന്ന ഉറുമ്പുകളുടെ നിര.

തീക്കാറ്റ് വീശുന്ന വിജനതയില്‍
ഒച്ച കുറഞ്ഞു വരുന്ന കുഞ്ഞു നിലവിളി.

" ഛെ, ചാനല്‍ മാറ്റൂ, വല്ല സീരിയലുമുന്ടാവും,
അല്ലെങ്കില്‍ ക്രിക്കറ്റ്‌. "

"ഹേ മാറ്റല്ലേ, ഉഗ്രനായിട്ടുണ്ട്!
സൂപ്പര്‍ ഫോട്ടോഗ്രാഫി! സൂപ്പര്‍ ഡയരക്ഷന്‍!
ഏതാണീ ചാനല്‍?"

7 comments:

  1. ഉണങ്ങി കരിഞ്ഞും,
    വീഴാന്‍ മറന്നു പോയ ഒരു മരം.
    തീ വിതറി നില്‍ക്കും സൂര്യന്റെ നേര്‍ക്ക്‌,
    പ്രാര്‍ത്ഥന പോലെ ഒരു ചില്ല.

    എഴുതിയത് 96 or 97.

    ReplyDelete
  2. രണ്ടു കാഴ്ച്ചകള്‍
    ഒന്നിച്ചു പറഞ്ഞിരിക്കുന്നു.

    കൊള്ളാം

    ReplyDelete
  3. "ഹേ മാറ്റല്ലേ, ഉഗ്രനായിട്ടുണ്ട്!

    ReplyDelete
  4. എല്ലാം വെറും കാഴ്ചകള്‍ മാത്രം ആകുന്നു അല്ലെ.. വികാരം പോലും ഇല്ലാതെ കണ്ടു ഇരിക്കുന്ന കാഴ്ചകള്‍

    ReplyDelete
  5. വെറും കാഴ്ചയല്ല...
    ചില കാഴ്ചപ്പാടുകള്‍ക്കു നേരെ ചൂണ്ടുന്ന വിരല്‍ച്ചില്ലകള്‍

    നന്നായിട്ടുണ്ട് കലാം

    ReplyDelete
  6. manassakshi marikkathavarkku ullil nombaramunarthunna kazhchakal ,ennum ullilneerunna vedanayay

    ReplyDelete
  7. വഴിപോക്കന്‍[Vazhipokkan],
    കുളക്കടക്കാലം,
    കണ്ണനുണ്ണി,
    കണ്ണുകള്‍,
    HASEENA

    നല്ല വാക്കുകള്‍ക്ക് നന്ദി

    ReplyDelete